കർഷക കോൺഗ്രസ് ജയിൽ നിറയ്ക്കൽ സമരം ആരംഭിക്കും: മാജുഷ് മാത്യു




കക്കയം കാട്ടുപോത്ത് ആക്രമണം; ഉറപ്പുകൾ പാലിക്കാതെ വനംവകുപ്പ്

കർഷക കോൺഗ്രസ് ജയിൽ നിറയ്ക്കൽ സമരം ആരംഭിക്കും: മാജുഷ് മാത്യു

✒️ജോൺസൺ പൂകമല

കൂരാച്ചുണ്ട്: വന്യമൃഗ ശല്യത്തിന് അറുതി വരുത്താത്ത വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നിയമലംഘന സമരങ്ങൾ നടത്തി ജയിൽ നിറയ്ക്കുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യു പറഞ്ഞു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കക്കയത്തെ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കൃഷിയിടത്തിൽ കൊല്ലപ്പെട്ട് ഒരു വർഷം കഴിഞ്ഞും വനംവകുപ്പ് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെതിരേ കോൺഗ്രസ് കക്കയം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സമരത്തിന്റെ ആദ്യപടിയായി വീടുകളിൽ കേബിൾ കുരുക്കുകൾ വിതരണം ചെയ്യും.


കുരുക്കിൽ കുടുങ്ങുന്ന വന്യ മൃഗങ്ങളെ കർഷകർ തല്ലിക്കൊല്ലും. നിയമലംഘനങ്ങൾ നടത്തി ജയിലിൽ പോകാൻ ഞങ്ങൾ തയാറാണെന്നു പ്രഖ്യാപിച്ച് കർഷകർ വിഷംവച്ച പഴങ്ങളും മറ്റും കൃഷിയിടങ്ങളിൽ വിതറുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും. വന്യജീവികൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാനുള്ള ഉത്തരവാദിത്തം വനം ഉദ്യോഗസ്ഥർക്കാണ്. അതുകൊണ്ട് വനത്തിൽ വന്യമ്യഗങ്ങളെ സംരക്ഷിക്കണം- മാജുഷ് മാത്യു പറഞ്ഞു. ബുത്ത് പ്രസിഡന്റ് ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, നടുവണ്ണു lർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ.കെ.ജോൺസൻ, ഷാജു കാരക്കട, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഡാർളി പുല്ലംകുന്നേൽ, സിമിലി ബിജു, കല്ലാനോട് സർവീസ് സഹ. ബാങ്ക് പ്രസിഡൻ്റ് ജോൺസൺ എട്ടിയിൽ, സണ്ണി പാരഡൈസ്, വി ഫാം ജില്ലാ പ്രസിഡന്റ് വി.ടി. തോമസ്, പി.ടി.ഹംസ എന്നിവർ പ്രസംഗിച്ചു 

പാലാട്ടിയിൽ ഏബ്രഹാമിൻ്റെ ഭാര്യ തെയ്യാമ്മ നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റി അംഗം തോമസ് പോക്കാട്ട്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ.അമ്മദ്, പഞ്ചായത്തംഗങ്ങളായ വിൻസി തോമസ്, സണ്ണി പുതിയകുന്നേൽ, ജെസി ജോസഫ് കരിമ്പനക്കൽ, ജോസ് വെളിയത്ത്, നിസാം കക്കയം, ചാക്കോ വല്ലയിൽ, പി. എസ്. തോമസ്, പത്രോസ് പന്നിവെട്ട്പറമ്പിൽ, ജോസ് പാണ്ടംമാനയിൽ, ജോയി കാഞ്ഞിരത്തിങ്കൽ, ജോസ് കോയിക്കകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി