കൂരാച്ചുണ്ടിൽ പുതിയ മിനി ഐ.ടി പാർക്ക് ഐ.ടി ഇൻകുബേഷൻ സെൻ്റർ ഈ വർഷം യാഥാർത്ഥ്യമാവും; ആദ്യഘട്ടം 50 ലക്ഷം അനുവദിച്ചു


ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൂരാച്ചുണ്ട്, കൈതക്കൊല്ലിയിലെ വ്യവസായിക ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിൻ്റെ സ്നേഹ സമ്മാനം

കൂരാച്ചുണ്ട്: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം ഐ.ടി ഇൻക്യുമ്പേഷൻ സെൻ്റർ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിലയിരുത്തി. ഈ വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ഇതിൻ്റെ മുന്നൊരുക്കങ്ങൾക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും നേതൃത്വത്തിൽ 20.03.25 തിയ്യതി സ്ഥലം സന്ദർശിക്കുകയും , ഇന്ന് നടന്ന ജില്ല പഞ്ചായത്ത് ബഡ്ജറ്റിൽ ആദ്യഘഡുവായി 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നേരത്തെ ഒരു കോടി രൂപ ബ്ലോക്ക് പഞ്ചായത്ത്‌ അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി