രാജന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 49-ാം ആണ്ട്



✒️നിസാം കക്കയം 

കക്കയം : ഇന്ന് മാർച്ച് രണ്ട്. ഈച്ചരവാര്യർ എന്ന അച്ഛന്റെ വർഷങ്ങൾ നീണ്ട പോരാട്ടം ഓർമ്മിക്കപ്പെടുന്ന ദിവസം. ഒരുവിദ്യാർഥിയുടെ തിരോധാനത്തിൽ തുടങ്ങി കെ. കരുണാകരനെന്ന ആഭ്യ ന്തരമന്ത്രിയുടെ അധികാരം നഷ്ടപ്പെടുന്നതിലേക്കുനയിച്ച കൊലപാതകം നടന്നിട്ട് ഇന്ന് 49 വർഷം കഴിയുകയാണ്.

1976 മാർച്ച് രണ്ടാംതീയതി യാണ് പോലീസിന്റെ ഭീകര മർദനമേറ്റുവാങ്ങി കോഴി ക്കോട് റീജണൽ കോളേജ് വി ദ്യാർഥി പി. രാജൻ കക്കയം ക്യാമ്പിൽ രക്തസാക്ഷിയാ വന്നത്.

കക്കയം ക്യാമ്പിൽ സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണന്റെയും സംഘത്തി ന്റെയും ക്രൂരമർദനവും ഉരു
ട്ടലും കാരണമാണ് രാജൻ കൊല്ലപ്പെട്ടതെന്നാണ് അന്ന് പുറത്തുവന്ന വിവരങ്ങൾ. ശവശരീരം എങ്ങനെ നശിപ്പ്ച്ചുവെന്നതിനെപ്പറ്റി പല കഥ കളും പ്രചരിച്ചിട്ടുണ്ട്. രാജ ൻ്റെ മൃതദേഹം കണ്ടെത്താൻ നേവിയുടെ മുങ്ങൽ വിദ ഗ്ധർ കക്കയം ഡാമിൽ രണ്ടു ദിവസം മുങ്ങിത്തപ്പിയിരുന്നു. രാജന്റെ മൃതദേഹം ഒരിക്കലും കണ്ടെത്താതിരിക്കാൻ വയ റുകീറി ഡാമിൽ താഴ്ത്തിയെന്ന സംശയത്തെത്തുടർന്നായി രുന്നു പരിശോധന. അതല്ല, പഞ്ചസാരയിട്ട് പൂർണമായി കത്തിച്ചു കളഞ്ഞെന്നും ഇത് വരെ ഡാം സൈറ്റ് പരിസരത്തുള്ള ഉര ക്കുഴി വെള്ളച്ചാട്ടത്തിൽ ഒഴു ക്കിക്കളഞ്ഞെന്നുമെല്ലാമുള്ള വെളിപ്പെടുത്തലുകളും വാദ ങ്ങളുമുണ്ട്. തെളിവുകളുടെ അഭാവമാണ് കൊലക്കുറ്റം സംശയാതീതമായി തെളിയി ച്ചിട്ടില്ല എന്നു വിധിക്കുമ്പോൾ കോയമ്പത്തൂർ കോടതി കാര ണമായിപ്പറഞ്ഞത്.

കക്കയത്ത് രാജന്റെ പ്രതിമ സ്ഥാപിക്കാനും വൻപ്രക്ഷോ ഭങ്ങൾ സംഘടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. 1980-ൽ കക്കയത്ത് രക്തസാക്ഷിമണ്ഡപം നിർമിച്ച അന്നുതന്നെ പോലീസ് പൊളിച്ചുനീക്കി. നാലുപേർ അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് നിയമപോരാട്ടത്തി ലൂടെയാണ് രാജൻന്റെ പ്രതിമ കക്കയത്ത് സ്ഥാപിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി