റാഗിങ് തകർത്ത മനസ്സുമായി 29 വർഷം ജീവിച്ച സാവിത്രി ,നോവിന്റെ തടവിൽനിന്ന് പറന്നകന്നു.







ചെറുവത്തൂർ :  റാഗിങ് കൗമാരമനസ്സിലേൽപിച്ച മുറിവുമായി 29 വർഷം ഇരുളിൽക്കഴിഞ്ഞ സാവിത്രി ഇനി ഓർമകളിലെ നോവ്. റാഗിങ്ങിൽ ഉലഞ്ഞുപോയ മനസ്സുമായി സ്വയം തീർത്ത തടവറയിൽ കഴിഞ്ഞ, സ്വന്തം കണ്ണു പോലും ചൂഴ്ന്നടുക്കാൻ ശ്രമിച്ച വെങ്ങാട്ടെ മുണ്ടുവളപ്പിൽ സാവിത്രി (45) പനിയെത്തുടർ ന്നുള്ള അണുബാധ മൂലമാണു മരിച്ചത്. മഞ്ചേശ്വരം സ്നേഹാലയ റീഹാബിലിറ്റേഷൻ സെൻ്റർ അന്തേവാസിയായിരുന്ന
സാവിത്രിക്ക് ഒരു വയസ്സുള്ളപ്പോൾ അപ്ഛൻ കെ.പി. അമ്പു മരിച്ചിരുന്നു. അമ്മ വട്ടിച്ചിയാണ് ഏറ്റവും ഇളയവളായ സാവിത്രി ഉൾപ്പെടെ 4 പെൺമക്കളെ വളർത്തിയത്. ഫസ്‌റ്റ് ക്ലാസോടെ പത്താം ക്ലാസ് ജയിച്ച സാവിത്രി 1996 ജൂലൈയിലാണ് കാഞ്ഞങ്ങാട് നെഹ്റു കോളജിൽ പ്രീഡിഗ്രീക്കു ചേർന്നത്. ആദ്യദിവസം മുതൽ സീനിയർ വിദ്യാർഥികളിൽനിന്നു റാഗിങ് നേരിട്ടു. മൂന്നാംദിനം മുതൽ മുറിയിൽ നിന്നും പുറത്തിറങ്ങാതായി. നന്നായി പഠിച്ചിരുന്ന കുട്ടി വീട്ടിൽ അടച്ചിരിക്കുന്നതു നാട്ടിൽ സംസാരമായെങ്കിലും പരാതിക്കാരില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഇതിനിടെ പല ആശുപത്രികളിൽ ചികിത്സ തേടി. പലതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. 2005 ൽ സ്വയം ചൂഴ്ന്നെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വലതുകണ്ണിന്റെ കാഴ്ച
നഷ്‌ടപ്പെട്ടു.

മാധ്യമവാർത്തകളെ ത്തുടർന്ന് കേസെടുത്ത ഹൈക്കോടതി, സാവിത്രിക്കു വിദഗ്‌ധ ചികിത്സ; ലഭ്യമാക്കണമെന്നു കലക്ടർക്കും റാഗിങ് തടയാൻ കർശന നടപടിയെടുക്കണമെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ട‌ർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡിജിപി എന്നിവർക്കും നിർദേശം നൽകി. ചികിത്സ തിരുവനന്തപുരത്തായതി നാൽ മകളെ കാണാനാകുന്നില്ലെന്ന അമ്മയുടെ സങ്കടം മലയാള മനോരമ 2021ൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് മഞ്ചേശ്വരം സ്നേഹാലയയിലേക്കു മാറ്റിയത്.

സഹോദരങ്ങൾ: ശാന്ത, തങ്കമണി (ഇരുവരും ദിനേശ് ബീഡി റിട്ട. തൊഴി ലാളികൾ), സുകുമാരി (ദിനേശ് : ബീഡി തൊഴിലാളി, വെങ്ങാട്)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി