കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 28ന്
വിൻസി തോമസ് വൈസ് പ്രസിഡൻ്റ് സ്‌ഥാനാർഥി
✒️ ജോബി മാത്യു
കൂരാച്ചുണ്ട്: യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ധാരണ പ്രകാരം മുസ്ലിം ലീഗിലെ റസീന യൂസഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്‌ഥാനം രാജിവച്ചതിനെ തുടർന്ന് പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഭരണസമിതി യോഗം 28ന് രാവിലെ 11ന് ചേരും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മുൻ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിലെ വിൻസി തോമസിനെ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചതായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്റ് അഗസ്റ്റിൻ കാരക്കട അറിയിച്ചു.

Comments
Post a Comment