വന്യമൃഗ ശല്യം; ചക്കിട്ടപാറയിൽ സ്പെഷൽ ഗ്രാമസഭ 19 മുതൽ



പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസ് മാർച്ചും ഉപരോധവും 24ന്

✒️ ജോബി മാത്യു

ചക്കിട്ടപാറ . പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമായി ജനജീവിതം ദു സ്സഹമായ സാഹചര്യത്തിൽ ജന ങ്ങളുടെ അഭിപ്രായം സമാഹരി ക്കാൻ 19 മുതൽ 21 വരെ 15 വാർ ഡുകളിലും സ്പെഷൽ ഗ്രാമസഭകൾ വിളിച്ചു ചേർക്കാൻ പഞ്ചായ ത്ത് ഭരണസമിതി യോഗം തീരു മാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റിനു സർക്കാർ അനുവദിച്ച ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാനുള്ള വനം വകുപ്പ് നീക്കത്തിൽ പ്രതിഷേധി ച്ചും വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വ ത്തിൽ 24ന് രാവിലെ 10ന് പെരു വണ്ണാമുഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസിലേക്കു മാർച്ചും ഉപരോ ധവും നടത്തും. പ്രശ്നം ചർച്ച ചെയ്യാൻ പോലും തയാറാകാതെ പ്രസിഡന്റിന്റെ അധികാരം റദ്ദാ ക്കാൻ വനം വകുപ്പ് ധിക്കാരപര മായി തീരുമാനമെടുത്തതിൽ യോഗം പ്രതിഷേധിച്ചു. പഞ്ചായത്ത് 
 പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, സ്ഥിരംസമിതി അധ്യക്ഷരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, ബിന്ദു വൽസൻ, മെംബർമാരായ കെ. എ.ജോസുകുട്ടി, ജിതേഷ് മുതു കാട്, ആലീസ് പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി