കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ; തീരുമാനമെടുത്ത് സർക്കാർ



പന്നിയെ സംസ്‌കരിക്കുന്നയാൾക്ക് 2000 രൂപയും നൽകുന്നതിനും
തീരുമാനമായിട്ടുണ്ട്

കോഴിക്കോട് : അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുള്ള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ ഓണറേറിയം നൽകാനാണ് സർക്കാരിന്റെ തീരുമാനം. നേരത്തെ ഇത് 1000 രൂപയായിരുന്നു. പന്നിയെ സംസ്കരിക്കുന്നയാൾക്ക് 2000 രൂപയും നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇനി മുതൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നൽകുക.

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതത്തല യോഗം നേരത്തെ ചേർന്നിരുന്നു. തുടർന്ന് കാട്ടുപന്നികളെ അടക്കം വെടിവെച്ച് കൊല്ലുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് അംഗികൃത ഷൂട്ടർമാരെ നിയമിക്കാമെന്ന് തീരുമാനമെടുത്തിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി