ചക്കിട്ടപാറയിൽ 13ന് ഷൂട്ടർമാരുടെ യോഗം പഞ്ചായത്ത് ഹാളിൽ ചേരും




ചക്കിട്ടപാറ: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ ഏതായാലും വെടി വച്ചു വീഴ്ത്തുമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനു പിന്നാലെ 13ന്  യോഗം വിളിച്ചു.

13നു രാവിലെ 11ന് പഞ്ചായത്ത് നിയോഗിച്ച 21 എംപാനൽ ഷൂട്ടർമാരുടെ യോഗം പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പഞ്ചായ ത്ത് പ്രസിഡന്റ് കെ.സുനിൽ അറിയിച്ചു.

നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവയ്ക്കാൻ ഉത്തരവ് നൽകും. വെടിവയ്ക്കുന്നതിന് കേസെടുത്താൽ നേരിടാനും തട വുശിക്ഷ അനുഭവിക്കാനും തയാറാണെന്ന് പ്രസിഡൻ്റ് പറഞ്ഞു.

മലയോരത്ത് മനുഷ്യരുടെ ജീവിതം വഴിമുട്ടി നിവൃത്തികേടിനു മുൻപിലാണ് ജനങ്ങൾക്ക് വേണ്ടി ഈ തീരുമാനമെടുക്കാൻ പഞ്ചായത്ത് നിർബന്ധിതമായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി