കൂരാച്ചുണ്ട്/ചക്കിട്ടപാറ: കേരളത്തിലെ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള റിസർവോയറുകളുടെ ചുറ്റും 120 മീറ്റർ വീതിയിൽ ബഫർ കൊണ്ടുവരാനുള്ള ഉത്തരവ് പിൻവലിക്കും എന്ന് നിയമ സഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ കിഫ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ സമര പരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു.
നിയമസഭയിലെ പ്രഖ്യാപനം വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ, 26.12.2024 ന് ഇറക്കിയ പ്രസ്തുത ഉത്തരവ് പൂർണ്ണമായും റദ്ദ് ചെയ്തുകൊണ്ട് പുതിയ ഉത്തരവ് ഇറങ്ങിയാൽ മാത്രമേ ഈ ഈ വിഷയം പൂർണ്ണമായും പരിഹരിക്കപ്പെടുകയുള്ളൂ. ആ ഉത്തരവ് ഉടൻ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
അങ്ങനെയല്ല മറിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ പ്രഖ്യാപനം മാത്രമാണ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ നടത്തിയത് എങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഈ കിരാത നിയമത്തെ ചെറുത്തു തോല്പിക്കാൻ മുൻപന്തിയിൽ തന്നെ കിഫ ഉണ്ടാവും
ടീം കിഫ
#കാട്ടിൽമതികാട്ടുനീതി

Comments
Post a Comment