കാട്ടുമൃഗശല്യം: യുഡിഎഫ് സമരത്തിന് കർഷക മാർച്ച് ഏപ്രിൽ 10ന് പെരുവണ്ണാമൂഴി ഫോറസ്‌റ്റ് ഓഫിസിൽ ധർണയും നടത്തും
ചക്കിട്ടപാറ: കൃഷിയിടങ്ങളിലും തെരുവിലും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ പൊലിയുമ്പോൾ നിസ്സഹായരാകുന്ന പാവം ജനതയ്ക്ക് സംരക്ഷണം ഒരുക്കേണ്ട ഭരണകുടം മലയോര ജനതയെ വഞ്ചിക്കുകയാണെന്നു യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ആരുടെയും ഔദാര്യമല്ല എന്ന പ്രഖ്യാപനവുമായി യുഡിഎഫ് ശക്തമായ സമരത്തിന്. ഏപ്രിൽ 10ന് പെരുവണ്ണാമൂഴി
ഫോറസ്‌റ്റ് ഓഫീസിലേക്ക് കർ ഷക മാർച്ചും ധർണയും നടത്തും .
ബാലുശ്ശേരി, പേരാമ്പ്ര, നാദാപുരം മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കും. തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച എൽഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ഏപ്രിൽ 4, 5 തീയ തികളിൽ മുഴുവൻ പഞ്ചായത്ത് ആസ്ഥാനത്തും യുഡിഎഫ് പ്രവർത്തകർ രാവും പകലും സമരം നടത്തും. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്
ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
കെ.എ.ജോസുകുട്ടി, മുനീർ എരവത്ത്, രാജീവ് തോമസ്, പി കെ.രാഗേഷ്, കെ.മധു കൃഷ്ണൻ, രാജൻ മരുതേരി, കെ. കെ.വിനോദൻ, സി.എച്ച്.ഇബ്രാഹിം കുട്ടി, രാജൻ വർക്കി, ടി.പി ചന്ദ്രൻ, എസ്.കെ.അസൈനാർ പുതുക്കുടി അബ്ദുറഹ്‌മാൻ, ഇത്തിൽ ശിവൻ, രവീന്ദ്രൻ പുതുക്കോട്ട്, ഹൃദിൻ പേരാമ്പ്ര, കെ.സി.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments
Post a Comment