പൂഴിത്തോട് നിന്നും യൂണിയൻ ബാങ്കിൻ്റെ ബ്രാഞ്ച് മാറ്റുന്നതിനെതിരെ ഷാഫി പറമ്പിൽ MP കേന്ദ്രമന്ത്രി നിർമല സീതാരാമനു നിവേദനം നൽകി




ചക്കിട്ടപാറയിലെ മലയോര ഗ്രാമം ആയ പൂഴിത്തോട് നിന്നും യൂണിയൻ ബാങ്കിൻ്റെ ബ്രാഞ്ച് മാറ്റുന്നതിനെതിരെ വടകര എം.പി.ശ്രീ.ഷാഫി പറമ്പിൽ കേന്ദ്രമന്ത്രി നിർമല സീതാരാമനെ കാണുകയും നിവേദനം നൽകുകയും ചെയ്തു..

ചക്കിട്ടപാറ : ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാന മന്ത്രി ആയപ്പോൾ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും പ്രധാനപെട്ട ഒന്ന് ആയിരുന്നു ബാങ്കുകളുടെ ദേശസാൽക്കരണം ഇതിന്റെ ഗുണം ഫലം ആയിട്ടാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് മലയോരത്ത് 1989 യൂണിയൻ ബാങ്ക് ശാഖ ആരംഭിച്ചത് .. ഇത് ഈ നാട്ടിലെ കർഷകന്റെയും കർഷക തൊഴിലാളിയുടെയും അവരുടെ അധ്വാനത്തിന്റെ.. വരുമാനത്തിന്റെ ഒരു പങ്ക് നിക്ഷേപിക്കാനും ആവശ്യങ്ങൾക്ക് കടം വാങ്ങാനും ഉള്ള ഏക ആശ്രയം ആയി മാറി...

ബാങ്കുകളുടെ സേവനം കച്ചവടം മാത്രം ആയി മാറുന്ന കാലത്തിൽ പൂഴിത്തോട് യൂണിയൻ ബാങ്ക് ശാഖ അവിടുന്ന് മാറ്റാൻ 2008 ൽ ചില തല്പര ഉദ്യോഗസ്ഥൻമാർ തീരുമാനം എടുത്തപ്പോൾ അന്നത്തെ MP ശ്രീ. മുല്ലപ്പള്ളിയെ ഉൾപ്പെടുത്തി അതി ശക്തമായ ജനകീയ സമരം കൊണ്ട് തീരുമാനം മാറ്റിക്കാൻ അന്നത്തെ നേതൃത്വത്തിന് സാധിച്ചു.

ഇന്നിപ്പോൾ വീണ്ടും ബാങ്ക് മാറ്റാൻ തീരുമാനം എടുത്തിരിക്കുന്നു ചില ഉദ്യോഗസ്ഥ മേലാളന്മാർ..

വന്യമൃഗശല്യവും കാലം തെറ്റിയ കാലാവസ്ഥയും മറ്റും കാരണം നിലവിൽ പൂഴിത്തോട് നിന്നും ആളുകൾ കുടിയിറങ്ങിക്കൊണ്ടിരിക്കുകയാണ്.. ബാങ്ക് കൂടെ പോയാൽ ഒന്നുകൂടെ ഒറ്റപ്പെടുന്ന അവസ്ഥ കേന്ദ്രമന്ത്രിയെ ബോധ്യപെടുത്താൻ ഷാഫി പറമ്പിൽ MP ഏറെ ശ്രെമം നടത്തിയിരിക്കുക ആണ്..

നിലവിൽ ബ്രാഞ്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾ നടന്നു...

കോഴിക്കോട് റീജണൽ ഓഫീസിന് മുൻപിലും പൂഴിത്തോട് ബ്രാഞ്ചിന് മുൻപിലും പ്രതിഷേധങ്ങൾ നടന്നു..
കോഴിക്കോട് വച്ച് നടന്ന സമരം ഉദ്ഘാടനം ചെയ്തതും ഷാഫി പറമ്പിൽ M P ആയിരുന്നു....

കേവലം ഒരു ബ്രാഞ്ച്മാറ്റാൻ ആലോചിച്ചപ്പോൾ വേണ്ടി MP ശ്രീ. ഷാഫി പറമ്പിലും MLA ശ്രീ. TP രാമകൃഷ്ണൻ ഉൾപ്പെടെ ഉള്ള മുഴുവൻ ജനപ്രതിനിധികളും സജീവമായി രംഗത്തുണ്ട്


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി