ചർച്ചകൾ സജീവമാക്കി മുന്നണികൾ'
ചർച്ചകൾ സജീവമാക്കി മുന്നണികൾ
✒️നിസാം കക്കയം
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തീയതിയായതോടെ ചർച്ചകൾ സജീവമായി. മത്സര രംഗത്തേക്ക് ആരൊക്കെ വരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇടത്പക്ഷത്തോടൊപ്പം ചേർന്നാണ് അവിശ്വാസ നോട്ടീസുമായി മുന്നോട്ട് പോയതെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുമെന്നാണ് ലീഗ് നിലപാട്. അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് വിപ്പ് നൽകിയതും കോൺഗ്രസിലെ നാല് അംഗങ്ങൾ അനുകൂലിച്ചു വോട്ട് ചെയ്തതും ലീഗ് നേതൃത്വം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. കോൺഗ്രസിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിൽ ആശങ്കയുണ്ടെങ്കിലും ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം മുഴുവൻ കോൺഗ്രസ് അംഗങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയും ലീഗ് നേതാക്കൾ പങ്ക് വെച്ചു.
കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്ത പോളി കാരക്കട ഒഴികെ അഞ്ച് കോൺഗ്രസ് മെമ്പർമാരും, മുസ്‌ലിംലീഗുമായി ബന്ധപ്പെട്ട രണ്ട് മെമ്പർമാരും ചേർന്നാൽ മുന്നണിക്ക് ഭരണത്തിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നത്. പഞ്ചായത്തിൽ ഇടക്കാലത്ത് നഷ്ടപ്പെട്ട മുന്നണി സംവിധാനം പുനഃസ്ഥാപിക്കാനാണ് ജില്ലാ കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ ശ്രമിക്കുന്നത്.

Comments
Post a Comment