ജപ്‌തി വിരുദ്ധ ബിൽ തട്ടിപ്പ്: വിഫാം


✒️ജോബി മാത്യു 

കൂരാച്ചുണ്ട്:  സംസ്ഥാന സർക്കാർ കൊണ്ടുവന്ന ജപ്തി വിരുദ്ധ ബിൽ ജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ളതാണെന്നു വിഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. ബാങ്കുകൾ വായ്പ‌ തിരിച്ചടവിനായി ഉപയോഗിക്കുന്ന കേന്ദ്ര നിയമമാണ് സർഫാസി. സർഫാസി നിയമം നില നിൽക്കുന്ന രാജ്യത്ത് കുടിയൊഴിപ്പിക്കൽ ഉണ്ടാകും. ജപ്തി നടപടികൾ നിർത്തിവയ്ക്കണമെങ്കിൽ കേന്ദ്രസർക്കാർ സർഫാസി നിയമം ഭേദഗതി ചെയ്യണം. വി.ടി. തോമസ് വെളിയംകുളം അധ്യക്ഷത വഹിച്ചു. ജോയി കണ്ണഞ്ചിറ, സുമിൻ എസ്.നെടുങ്ങാടൻ, ബാബു പുതുപ്പറമ്പിൽ, സണ്ണി പാരഡൈസ്, രാജു പൈകയിൽ, കുര്യൻ ചെമ്പനാനി, ഡെന്നിസ് പശുക്കടവ്, സെമിലി സുനിൽ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി