കൂരാച്ചുണ്ട് ടൗണിലെ മലയോര ഹൈവേ; എസ്‌റ്റിമേറ്റ് നടപടി ഇഴയുന്നു
ടൗണിൽ ഗതാഗതക്കുരുക്ക്
ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന് പരാതി
✒️ ജോബി മാത്യു
കൂരാച്ചുണ്ട്: മലയോര ഹൈവേ കൂരാച്ചുണ്ട് ടൗണിലെ പ്രവൃത്തി യുടെ എസ്റ്റിമേറ്റ് നടപടികൾ ഇഴയുന്നതായി പരാതി. കഴിഞ്ഞ ഒക്ടോബറിൽ കെട്ടിടം, ഭൂമി ഉടമകൾ സമ്മതപത്രം കൈമാറിയിട്ടും കെആർഎഫ്ബി ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് നടപടികൾ വൈകി പ്പിക്കുകയാണെന്നും പരാതി ഉയർന്നു.
ടൗണിലെ 800 മീറ്റർ ദൂരത്തിൽ പ്രത്യേക പ്രോജക്ട് ആയി നട പ്പാക്കുന്നതിനു കഴിഞ്ഞ നവംബർ 1ന് ഉദ്യോഗസ്ഥർ സ്ഥല പരിശോധന ആരംഭിച്ചതാണ്. ടൗണിലെ റോഡിന്റെ അതിർത്തി നിർണയിക്കൽ, പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരം ശേഖരണം എന്നിവ ആദ്യഘട്ടത്തിൽ പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ ഈ പ്രവർത്തനത്തിന് തുടക്കമിട്ട ശേഷം കഴിഞ്ഞ രണ്ടര മാസമായി എസ്റ്റിമേറ്റ് നടപടികൾ മുടങ്ങി.
രണ്ടാംഘട്ടത്തിലാണു പദ്ധതിയുടെ വിശദമായ എസ്‌റ്റിമേറ്റ് തയാറാക്കുന്നത്. ജനപ്രതിനിധി കളും സർവകക്ഷി നേതാക്കളും ഉൾപ്പെടെ ഇടപെട്ടാണ് ടൗണിലെ 89 പേരുടെ സമ്മതപത്രം
കെആർഎഫ്ബിക്കു കൈമാറിയ ത്. 28-ാം മൈൽ മുതൽ ചെമ്പ്ര വരെയുള്ള റീച്ചി്റെ സാങ്കേതികാനുമതി ലഭിച്ചതായി അറിയുന്നു.
ഇനി ടെൻഡർ നടപടികൾ വേഗത്തിലാക്കാണമെന്നാണു ജന കീയ ആവശ്യം ഉയരുന്നത്.ടൗ ണിൽ റോഡിൻ്റെ വീതിക്കുറവും വാഹന പാർക്കിങ്ങും നിമിത്തവുംഗതാഗതക്കുരുക്ക് പതിവാണ്

Comments
Post a Comment