കൊയിലാണ്ടിയിൽ ആനകൾ ഇടഞ്ഞു; ഒരു മരണം. നിരവധിപ്പേർക്ക് പരിക്ക്




 ഒരാനെയെ പാപ്പന്മാർ ചേർന്ന് തളച്ചിട്ടുണ്ട്. മറ്റൊരു ആനയെ ഇതുവരെ തളയ്ക്കാൻ സാധിച്ചിട്ടില്ല 

 കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ
എഴുന്നള്ളിപ്പിന് എത്തിച്ച ആനകൾ ഇടഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോൾ രണ്ട് ആനകൾ വിരണ്ടോടിയതായാണ് വിവരം. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി അമ്പലത്തിലേക്ക് താലപ്പൊലി വരവ് വരുന്നതിനിടെയാണ് സംഭവം. അനയുടെ സമീപത്ത് നിന്നും പടക്കം പൊട്ടിച്ചപ്പോൾ ആന വിരണ്ടോടുകയായിരുന്നു 


രണ്ട് ആനകൾ വിരണ്ടതോടെ ചുറ്റിലുമുണ്ടായിരുന്നവർ ചിതറിയോടി.
ഓട്ടത്തിനിടയിൽ നിരവധി പേർ വീണതായാണ് വിവരം. പരിക്കേറ്റവരിൽ ഒരാൾ  മരിച്ചു  എന്നാണ്  അറിയാൻ കഴിഞ്ഞത് .ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനകളാണ് ഇടഞ്ഞതെന്നാണ് വിവരം. നിലവിൽ ഒരാനെയെ പാപ്പന്മാർ ചേർന്ന് തളച്ചിട്ടുണ്ട്. മറ്റൊരു ആനയെ ഇതുവരെ തളയ്ക്കാൻ സാധിച്ചിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി