പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാൽ തുറന്നു




ഷട്ടർ 15 സെൻ്റിമീറ്റർ ഉയർത്തി; വലതുകര കനാലിൽ ജലമൊഴുകിത്തുടങ്ങി

✒️ ജോബി മാത്യു 

പെരുവണ്ണാമൂഴി : ജില്ലയിലെ പധാന ജലസേചന പദ്ധതിയായ പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പധാന കനാൽ ഇന്നലെ തുറന്നു. ഡാമിൻ്റെ ഷട്ടർ 15 സെന്റിമീ ഉയർത്തി സെക്കൻഡിൽ 2.34 മീറ്റർ ക്യൂബ് ജലമാണ് പ്രധാന കനാലിലേക്ക് ഇന്നലെ മുതൽ ഒഴുക്കാൻ തുടങ്ങിയത്. വടകര താലൂക്കിലെ വേളം തിരുവള്ളൂർ മേമഖലയിലെ കനാലിൽ ആദ്യഘട്ടത്തിൽ വെള്ളം എത്തും. 3 ദിവസത്തിനകം ഇടതുകര കനാലിലേക്കും ജലമൊഴുകുന്നതോടെ കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലെ കനാലും ജലസമൃദ്ധ
പദ്ധതിക്കു ജീവാർപ്പണം ചെയ്‌തവരെ അനുസരിച്ച് പെരുവണ്ണാമൂഴിയിലെ സ്മൃതിമണ്ഡപത്തിൽ ജീവനക്കാരും തൊഴിലാളികളും തിരി തെളിച്ചു പ്രാർത്ഥിച്ചു. പുഷ്പാർച്ചന നടത്തിയ ശേഷമാണ് കനാൽ തുറന്നത്. ഡാമിന്റെ താഴ്ഭാഗത്ത് കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാലു സുധാകരൻ ഷട്ടറിന്റെ മോട്ടർ പ്രവർത്തിപ്പിച്ചതോടെ പ്രധാന കനാലിലേക്ക്വെള്ളം ഒഴുകിയെത്തി. പ്രധാന കനാലിൽ ഉദ്യോഗസ്‌ഥർ പുഷ്‌പങ്ങൾ സമർപ്പിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 6 നാണു പ്രധാന കനാൽ തുറന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 603 കിലോമീറ്റർ ദൈർഘ്യമുള്ള കനാൽ ശൃംഖലയാണു പദ്ധതി

ജലസേചനത്തിന് ഒപ്പം മറ്റ് ജലസ്രോതസ്സുകളിൽ വെള്ളത്തിൻ്റെ അളവ് നിലനിർത്താനും ശുദ്ധജല പദ്ധതികളുടെ പ്രവർത്തനത്തിനും പദ്ധതി സഹായകരമാണ്. ഇന്നലെ പെരുവണ്ണാമൂഴി

ഡാമിലെ ജലനിരപ്പ് 38.94 മീറ്റർ ആണ്. 120.52 എംഎംക്യൂബ് സംഭരണ ശേഷിയുള്ള ഡാമിൽ ഇന്നലെ 72.898 എംഎം ക്യൂബ് ജലം ഉണ്ട്.

അസിസ്റ്റ‌ന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി.കെ.ബി ജൂ, വി. അരവിന്ദാക്ഷൻ, അസിസ്‌റ്റന്റ് എൻജിനീയർമാരായ യു. കെ.നിജീഷ്, വി.വി.സുഭിക്ഷ, വി. കെ.അംബുരാജ്, വി.പി.അശ്വിൻ ദാസ്, ടി.കെ.സുനിൽകുമാർ, കെ.ടി.സുബിൻ എന്നിവർ പങ്കെ ടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി