പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി ജലസേചനപദ്ധതിയുടെ പ്രധാന കനാൽ ഇന്നു തുറക്കും




 വലതുകര കനാലിലേക്ക് വെള്ളം ഇന്ന് എത്തും


✒️ ജോബി മാത്യു 

പെരുവണ്ണാമൂഴി : കുറ്റ്യാടി ജല സേചന പദ്ധതിയുടെ പ്രധാന കനാൽ ഇന്നു തുറന്ന് ജലമൊഴുക്കും.കനാൽ തുറക്കുന്നതോടെ ജില്ലയിലെ ജലക്ഷാമം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ കൃഷിമേഖലയ്ക്കും പ്രധാന ആശ്രയമാണ് കനാൽ. 

പദ്ധതിക്ക് വേണ്ടി ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ച് പെരുവണ്ണാമൂഴിയിലെ സ്മൃതിമ ണ്ഡപത്തിൽ രാവിലെ  തിരി തെളിയിക്കും. തുടർന്ന് കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷാലു സുധാകരൻ പെരുവണ്ണാ മൂഴി ഡാമിനോടു ചേർന്നുള്ള ജലസേചന പദ്ധതി കനാലിന്റെ മോട്ടർ പ്രവർത്തിപ്പിച്ച് പ്രധാന കനാലിലേക്ക് ജലമൊഴുക്കും. ആദ്യഘട്ടത്തിൽ ഷട്ടർ 5 സെന്റി മീറ്റർ തുറന്ന് ക്രമേണ വർധിപ്പിച്ച് 25 സെന്റി മീറ്റർ വരെയാക്കും
ഇടത്, വലത് കനാലുകൾ തൂറക്കുന്നതോടെ ഷട്ടർ 80 സെന്റിമീറ്റർ വരെ ഉയർത്തും

ഡാം മേഖലയിൽ നിന്നു പട്ട ണിപ്പാറ വരെ 3.080 കിലോമീറ്റർ ദൂരത്തിൽ പ്രധാന കനാലിൽ
വെള്ളം ഒഴുകും. പട്ടാണിപ്പാറ യിൽ നിന്നു വടകര താലൂക്കിലേക്ക് വെള്ളം എത്തിക്കുന്ന വലതുകര കനാലിലേക്ക് ഇന്നു വെള്ളം എത്തും. ഒരാഴ്ചയ്ക്ക് ശേഷം കൊയിലാണ്ടി താലൂക്കിലേക്കുള്ള ഇടതുകര കനാലിലും ജലം എത്തും.

ഇന്നലെ പെരുവണ്ണാമൂഴി ഡാ മിലെ ജലനിരപ്പ് 38.95 മീറ്റർ ആണ്. സപ്പോർട്ട് ഡാം പ്രവത്തി നടക്കുന്നതിനാൽ 39 മീറ്റർ വരെയാണ് ഡാമിൽ ഇപ്പോൾ വെള്ളം സംഭരിക്കുന്നത്.

ജലത്തിൻ്റെ അളവ് 39 മീറ്ററിൽ കൂടുതൽ ഉയർന്നാൽ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉൽ പാദനത്തിനു വെള്ളം ഉപയോഗിക്കാം 

ഡാമിന്റെ സംഭരണ ശേഷിയൂ ടെ 35% മണലും ചെളിയും നിറ ഞ്ഞതിനാൽ സംഭരിക്കുന്ന ജലത്തിന്റെ അളവും കുറയുന്നുണ്ട്. വലതുകര കനാലിന്റെ നവീക ണ പ്രവൃത്തിയും ശുചീകരണവും ഇന്നലെ പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. ഇടതുകര കനാലിന്റെ നവീകരണ പ്രവൃത്തി ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി