തോണിക്കടവ് - കരിയാത്തും പാറ റോഡ് നവീകരണം വൈകുന്നു



✒️ജോബി മാത്യു 

കൂരാച്ചുണ്ട്: ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ തോണിക്കടവ് - കരിയാത്തുംപാറ റോഡ് നവീകരണ പ്രവൃത്തി വൈകുന്നതു വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ദുരിതമാകുന്നു.

ജില്ലാ പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തി നടക്കേണ്ടത്.

മാസങ്ങൾക്ക് മുൻപ് പ്രവൃത്തി ആരംഭിക്കാൻ കരാറുകാരൻ എത്തിയിരുന്നെങ്കിലും ജലജീവൻ പൈപ്പ് സ്‌ഥാപിച്ച ശേഷം
റീടാറിങ് നടത്തിയാൽ മതിയെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണു നിർമാണജോലികൾ നിർത്തിയത്. കരിയാത്തുംപാറ ബീച്ച് മേഖല മുതൽ കരിയാത്തുംപാറ ടൗൺ വരെയുള്ള ഭാഗത്താണ് റീടാറിങ് പ്രവൃത്തി നട ക്കാനുള്ളത്.


കരിയാത്തുംപാറ ബീച്ചിലെ ടിക്കറ്റ് കൗണ്ടറിനു മുൻപിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പാതയിലെ കുഴികൾ മണ്ണ് ഉപയോഗിച്ച് നികത്തിയാണ് ഇപ്പോൾ വാഹനം സഞ്ചരിക്കുന്നത്. മഴക്കാലത്തിനു മുൻപ് പണി പൂർത്തീകരിച്ചില്ലെങ്കിൽ യാത്ര ദുരിതമാകും.

കക്കയം, കരിയാത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒഴിവു ദിവസങ്ങളിൽ നൂറുകണക്കിനു വാഹന ങ്ങളിലാണ് ടൂറിസ്‌റ്റുകൾ എത്തു ന്നത്. ഈ റൂട്ടിൽ വൈകിട്ട് ഗതാ lഗത തടസ്സവും പ്രശ്നമാകുന്നുണ്ട്. തകർന്ന റോഡിൽ ഗതാഗത പ്രശ്നം രൂക്ഷമാകാൻ കാരണമാകും. റീടാറിങ് പ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി