സ്വകാര്യഭൂമിയിലെ കാടുകൾ വന്യമൃഗങ്ങളുടെ താവളം;ഭയപ്പാടോടെ കർഷകർ



✒️ നിസാം കക്കയം 

പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

കൂരാച്ചുണ്ട്:  കൂരാച്ചുണ്ട്പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയൽ മേ ഖലയിൽ സ്വകാര്യഭൂമിയിലെ കാട് വന്യമൃഗങ്ങളുടെ താവളമാ യിമാറുന്നതായി പരാതി. കഴി ഞ്ഞദിവസങ്ങളിൽ ശങ്കരവ യൽ മേഖലയിൽ അജ്ഞാതജീ വിയുടെ സാന്നിധ്യം തുടർക്കഥ യായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

പെരുവണ്ണാമൂഴി റിസർവോയറിൻറെ നരിനടമേഖലയുടെ സമീപത്തെ പ്രദേശമാണ് ശങ്ക രവയൽ. സ്വകാര്യഭൂമികൾ കാടുനിറഞ്ഞതാണ് വന്യമൃഗശല്യം വർധിക്കാൻ കാരണമാകുന്നതെന്ന് നാട്ടുകാർ നിരന്തരമായി പരാതിപറയുന്നു.

കാടു വെട്ടിത്തെളിക്കാത്ത ഏക്കർകണക്കിന് സ്വകാര്യഭൂമി കളിൽ വന്യമൃഗങ്ങൾ പെരുകു ന്നതായാണ് പരാതി. കാടിറങ്ങു ന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് അഭയകേന്ദ്ര മാവുകയാണ് ഇത്തരത്തിലുള്ള ഭൂമി. വർഷങ്ങൾക്കുമുൻപ് ചെറിയ വിലയ്ക്ക് ഏക്കർകണക്കി ന് ഭൂമി മലയോരമേഖലയിൽ ലഭിക്കുമായിരുന്നു. ആ സമയ ത്ത് വാങ്ങിക്കൂട്ടിയ സ്ഥലങ്ങളാ ണിതെല്ലാം. എല്ലാ രേഖകളുമു ള്ള ഈ സ്ഥലങ്ങൾക്ക് വില്ലേ ജ് ഓഫീസുകളിൽ നികുതിയും അടയ്ക്കുന്നുണ്ട്.

ഭൂമി വാങ്ങിക്കൂട്ടിയിരിക്കു
ന്ന തദ്ദേശീയരല്ലാത്ത ഉടമ സ്ഥർ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ചിലർ തങ്ങളുടെ സ്ഥലം നോക്കാനായി ആളു കളെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഇവർ ഭൂമിയിലെ ആദായം പാട്ട ത്തിന് കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഉടമസ്ഥർ വരുന്ന ത് അപൂർവമായി മാത്രമാണ്.

കാട് വെട്ടിമാറ്റാൻ ഭൂവുടമസ്ഥർക്ക് പഞ്ചായത്ത് അടിയ തരമായി നോട്ടീസ് നൽകണ മെന്നാണ് കർഷകർ ആവശ്യ പ്പെടുന്നത്. കാടിനുള്ളിൽനി ന്നും വന്യമൃഗങ്ങൾ പെട്ടെന്ന്

ഇറങ്ങിവന്ന് കർഷകരെ ആക്ര മിക്കാനും സാധ്യത കൂടുതലു ള്ളതുകൊണ്ട് റബ്ബർ ടാപ്പിങ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി