വന്യമൃഗ ശല്യം; പൊറുതി മുട്ടി മലയോര ജനത





►ചക്കിട്ടപാറ പഞ്ചായത്തിലെ താളിപ്പാറ കരിങ്കണ്ണി, രണ്ടാം ചീളി, മാവട്ടം ഇല്ലിയാനി, സെൻ്റ് മേരീസ്, ആലമ്പാറ ഭാഗങ്ങളിൽനിന്നു 5 വർഷത്തിനിടെ താമസ‌ം മാറ്റിയത് 16 കുടുംബങ്ങൾ

► കൂരാച്ചുണ്ട് പഞ്ചായത്തിലെ താന്നിയാംകുന്നുമല ഭാഗത്ത് നിന്ന് 30 കുടുംബങ്ങൾ താമസം മാറ്റി

►കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട്, സ്വർഗംകുന്ന് പ്രദേശത്തെ കുടിയേറ്റ കർഷകർ വീട് ഉപേക്ഷിച്ചു താമസം മാറി.

  ►തലയാട് മേഖലയിൽ കുരങ്ങ്, കാട്ടുപന്നി ശല്യം രൂക്ഷമാണ്.

കൂരാച്ചുണ്ട്/ ചക്കിട്ടപാറ /തലയാട്/കോടഞ്ചേരി/ വടകര : കാട്ടാനയും പന്നിയും കുരങ്ങും കാടുവിട്ടു നാട്ടിലേക്ക് ഇറങ്ങിയതോടെ ജീവിക്കാനും കൃഷി ചെയ്യാനും നിവൃത്തിയില്ലാതെ മലയോര കർഷകർ നാടുവിടുന്നു. കാട്ടാനപ്പേടിയിൽ കോടഞ്ചേരിയിൽ ഒരു പ്രദേശത്തെ ജനം മുഴുവൻ ഒഴിഞ്ഞു പോയി. വനത്തോടു ചേർന്നുള്ള കൃഷി സ്ഥലങ്ങൾ ഭൂരിഭാഗവും കാടുമൂടിയതോടെ മൃഗങ്ങൾക്ക് കൂടുതൽ ഭൂമി കിട്ടിയ പരുവമാണ്. ഇതോടെ വനത്തിൽ നിന്ന് അകലെ താമസിക്കുന്നവരും വന്യമൃഗ ആക്രമണ ഭീഷണിയിലാണ്. കോടഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ കുണ്ടൻതോട്, സ്വർഗംകുന്ന് പ്രദേശത്തെ കുടിയേറ്റ കർഷകർ പതിവായ കാട്ടാന ശല്യത്തെ തുടർന്ന് സ്വന്തം വീടുകൾ ഉപേക്ഷിച്ചു മറ്റിടങ്ങളി ലേക്ക് താമസം മാറി. 1965-ൽ കുടിയേറിയ കർഷക കുടുംബങ്ങൾ ആദ്യം തെരുവ കൃഷിയും കപ്പക്കൃഷിയുമാണ് ആരംഭിച്ച ത്. പിന്നീട്, കമുക്, തെങ്ങ്, കുരുമുളക്, വാഴ, ഇഞ്ചി തുടങ്ങിയവയും കൃഷി ചെയ്തു കുടുംബം പോറ്റി. ക്രമേണ കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം കൂടി വന്നതോടെ ഓരോ കുടുംബങ്ങളായി ഈ മേഖല യിൽ നിന്ന് ഒഴിഞ്ഞുപോയി തു ടങ്ങി.

മൂന്ന് വശം വനത്താലും ഒരു വശം ഇരുവഞ്ഞിപ്പുഴയാലും ചുറ്റപ്പെട്ട പ്രദേശമാണ് കുണ്ടൻ തോട്. 300 ഏക്കറിൽ അധികം വിസ്തീർണമുള്ള കുണ്ടൻതോട്, സ്വർഗംകുന്ന് പ്രദേശത്ത് 64 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.

നെല്ലിപ്പൊയിൽ വില്ലേജിലാണ് കുണ്ടൻതോട്, സ്വർഗംകു ന്ന് പ്രദേശം. 64 കുടുംബങ്ങളിൽ അവസാനത്തെ കുടുംബമായ ആനുക്കുടി ജോസും കുടുംബവും കഴിഞ്ഞ മാസം കുണ്ടൻ തോടിൽനിന്നു കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവിലെ വാടക വീട്ടിലേക്ക് താമസം മാറ്റി.

കുണ്ടുതോട്ടിൽ കാട്ടാന ശല്യമാണ് രൂക്ഷം. വൈകിട്ട് അഞ്ച് മണി ആകുന്നതോടെ കൃഷിയിടങ്ങളിലേക്ക് കൂട്ടത്തോടെ കാട്ടാനകൾ എത്തുകയായി.

സർവ കൃഷികളും നശിപ്പിച്ചാണ് കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങുക. എല്ലാ രാത്രികളിലും ഈ പതിവ് തുടരും. കാട്ടാനയ്ക്കു പുറമേ കടുവ, പുലി, കരടി, കുരങ്ങ്, ചെന്നായ, കാട്ടുപോത്ത്, മലാൻ, കാട്ടുപന്നി എന്നിവയുടെ ശല്യവും ഉണ്ട്.

കഴിഞ്ഞ ദിവസം പൊയ്കയിൽ വക്കച്ചന്റെ ഭൂമിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം വരുത്തി.

കാട്ടാനയും കാട്ടുമൃഗങ്ങളും മൂലം വീടുകൾ ഉപേക്ഷിച്ചു പോകേണ്ടിവന്ന കുണ്ടൻതോട് സ്വർഗംകുന്ന് പ്രദേശത്തുണ്ടായിരുന്ന കർഷക കുടുംബങ്ങൾ ക്ക് തീരാദുരിതത്തിന്റെ കഥ മാത്രമാണ് പറയാനുള്ളത്.

ചക്കിട്ടപാറ പഞ്ചായത്തിലെ 4-ാം വാർഡിൽ താളിപ്പാറ കരിങ്കണ്ണി, രണ്ടാം ചീളി, മാവട്ടം ഇല്ലിയാനി, സെന്റ് മേരീസ്, ആലമ്പാറ ഭാഗങ്ങളിൽനിന്നു വന്യമൃഗ ശല്യം നിമിത്തം കഴിഞ്ഞ 5 വർഷത്തിനിടെ 16 കൂടുംബങ്ങൾ താമസം മാറ്റി. ഈ മേഖലയിൽ കടുവ, പുലി, ആന, കാട്ടുപന്നി, ചെന്നായ, കുരങ്ങ്, മലയണ്ണാൻ, മുള്ളൻപന്നി ശല്യം : രൂക്ഷമാണ്. വനം വകുപ്പ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ പൂഴിത്തോട് മേഖലയിൽ 22 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്തു. 

20 കുടുംബങ്ങളുടെ ഭൂമി കൂടി മാർച്ചിൽ ഏറ്റെടുക്കും. 50 കുടുംബങ്ങളുടെ കൂടി ഭൂമി ഇനിയും ഏറ്റെടുക്കാനുണ്ട്. പൂഴിത്തോട് മാവട്ടം വാട്ടർ ടാങ്കിനു സമീപത്ത് ഒരാഴ്ച മുൻപ് പ്രദേശവാസി പുലിയെ കണ്ടതായി സൂചിപ്പിച്ചതിനാൽ വനം വകുപ്പ് കൂട് സ്‌ഥാപി ച്ചിട്ടുണ്ട്. 

കൂരാച്ചുണ്ട് പഞ്ചായ ത്തിലെ 8-ാം വാർഡിൽ താന്നിയാംകുന്നുമല ഭാഗത്ത് നിന്ന് വന്യമൃഗശല്യം കാരണം 30 കു ടുംബങ്ങൾ താമസം മാറ്റി.



വടകര അറക്കിലാട്, നാളോം വയൽ, ചോറോട് മാങ്ങട്ടുപറ ഭാ ഗത്ത് കാട്ടുപന്നി ശല്യം മൂലം
ആരും പച്ചക്കറി കൃഷി തുടങ്ങി യില്ല.

ജനുവരിയിൽ തുടങ്ങേണ്ടതായിരുന്നു വീടുകളിലും വയലിനു സമീപവും ചെറിയ പറ മ്പിൽ നടത്തുന്ന കൃഷി ആയി രുന്നു. കോട്ടൂർ, നടുവണ്ണൂർ, ഉള്ളിയേരി പഞ്ചായത്തുകളിൽ കാട്ടുപന്നി, മുള്ളൻപന്നി ശല്യം രൂക്ഷമാണ്.

ആദ്യമൊക്കെ കുന്നിൻ പ്രദേ കൂട്ടിൻപുറത്ത് ആൾത്താമസമുള്ള സ്‌ഥലങ്ങളിൽ പകലും ഇവയെ കാണാം.

പന്നി ശല്യം കാരണം വീട്ടു വളപ്പിൽ പപ്പായ പോലും നട്ടു പിടിപ്പിക്കാൻ പറ്റുന്നില്ല കോ ട്ടൂർ പഞ്ചായത്തിലെ പാത്തി പ്പാറ മലയിൽ കുരങ്ങു ശല്യവും രൂക്ഷമാണ്.

കൃഷിസ്ഥലത്തിനു ചുറ്റും സാരി വലിച്ചു കെട്ടിയും ഷീറ്റു കെട്ടിയും പാതിവിളയ്ക്ക് കൃഷി ചെയ്യുന്നുണ്ട്.

കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമല, തുരുത്തമല, വാ ഴോറ മല എന്നിവിടങ്ങളിലുള്ള താഴെ ഭാഗത്തേക്ക് കുറഞ്ഞ സ്‌ഥലം വാങ്ങി വീടു വച്ചു താമസം മാറി. അത്തോളി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെങ്കിലും ആരും കൃഷി പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല. പഞ്ചായത്തി ന്റെ ആവശ്യപ്രകാരം അവിടെ ആക്രമണകാരികളായ വന്യ മൃ ഗങ്ങളെ വെടിവയ്ക്കാൻ ഷൂട്ട റെ നിയോഗിച്ചു.

 തലയാട് മേഖ ലയിൽ കുരങ്ങ്, കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാ ണെങ്കിലും ആരും പൂർണമായി ഉപേക്ഷിച്ചിട്ടില്ല.

കുറ്റ്യാടി മലയോര മേഖല യിൽ ചൂരണി, പക്രംതളം, വട്ടിപ്പന, കൊടപ്പടി, ഉറിതൂക്കി മല കമ്മായി, ഉൾപ്പെടെയുള്ള പ്രദേ ശങ്ങളിൽ കർഷകർ ഇപ്പോൾ കൃഷി ചെയ്യുന്നില്ല.

ആന, കുരങ്ങ്, പന്നി ശല്യം രൂക്ഷമാണ്. ഈ മേഖലയിൽ ജനവാസമില്ല. നേരത്തെയുള്ള താമസക്കാർ വീട് ഒഴിഞ്ഞു പോയി മിക്ക സ്‌ഥലവും ഭൂമാഫിയയുടെ കൈവശത്തിലാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി