സ്പെഷൽ സ്‌കൂൾ സന്ദർശിച്ച് കല്ലാനോട് സെന്റ് മേരീസ് സ്കൂൾ



കൂരാച്ചുണ്ട്:  താമരശ്ശേരി അമർ ജ്യോതി സ്പെഷൽ സ്‌കൂളിലെ വിദ്യാർഥികളെ സന്ദർശിച്ച് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥികൾ. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്കൂ‌ളിലെ 90 വിദ്യാർഥികൾക്കൊപ്പം ഒരു ദിനം ചെലവഴിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണം നടത്തി.

നല്ലപാഠം കോഓർഡിനേറ്റർ ഐഷ ഇ.നജ്‌മ, അധ്യാപിക സിറ്റർ റെജിൻ മരിയ, വിദ്യാർഥി കോഓർഡിനേറ്റർമാരായ റിച്ചാർഡ് ടി.നിക്സൺ, റെൽസ് റിനൂപ് എന്നിവർ നേതൃത്വം നൽകി.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി