പേരാമ്പ്രയിൽ സ്വകാര്യ മൊബൈൽ ടവർ നിർമാണത്തിനെതിരെയുള്ള സമരം ആളിക്കത്തുന്നു; പ്രതിഷേധത്തിനിടയിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കും ശ്രമം,




പേരാമ്പ്രയിൽ സ്വകാര്യ മൊബൈൽ ടവർ നിർമാണത്തിനെതിരെയുള്ള സമരം ആളിക്കത്തുന്നു;

പ്രതിഷേധത്തിനിടയിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കും ശ്രമം,

പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 പേരാമ്പ്ര:  ചാലിക്കരയിൽ മൊ ബൈൽ ടവർ വിരുദ്ധ സമരത്തി നിടെ ആത്മഹത്യാശ്രമവും തുടർ : ന്നു സംഘർഷവും. പൊലീസ് ഇൻസ്പെക്ടറും വനിത പൊലി സും അടക്കം 3 പേർക്ക് പരുക്ക്. ആത്മഹത്യാശ്രമം നടത്തിയ ചാ ലിൽ രവീന്ദ്രനെ പേരാമ്പ്ര താലൂ ക്ക് ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. പൊലീസ് കസ്റ്റഡിയിൽ എടുത്ത സമരക്കാരിൽ ഉൾപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. ചാലിക്കര കാ യൽമുക്കിൽ ജനവാസ മേഖല യിൽ ടവർ നിർമിക്കാനുള്ള നീ ക്കം ഉപേക്ഷിക്കണമെന്ന് ആവ ശ്യപ്പെട്ടു ജനം നടത്തിയ പ്രതി ഷേധമാണു സംഘർഷഭരിതമാ യത്. പ്രതിഷേധത്തിനിടെ കയ്യിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിക്കാൻ രവീന്ദ്രന്റെ ശ്രമിക്കുന്നതിനിടെ പേരാമ്പ ഇൻസ്പെക്ടർ പി.ജംഷീദ് ഓടി യെത്തി തട്ടി മാറ്റി.
ഇതിനിടെ ഇൻസ്പെക്ടറുടെ കണ്ണിൽ

പെട്രോൾ വീണു. ഇൻസ്പെ ക്ടർ തുടർന്നു പേരാമ്പ്ര താലൂ ക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണു വീണ്ടും സ്ഥലത്ത് എത്തിയത്.


ടവർ നിർമാണത്തിനു സ്വകാ ര്യ കമ്പനി കണ്ടെത്തിയ സ്ഥല ത്ത് ഇന്നലെ വീണ്ടും പ്രവൃത്തി ആരംഭിച്ചപ്പോൾ സമരക്കാർ പ്രതിഷേധവുമായി എത്തി പണി തടയാൻ ശ്രമിച്ചു. സ്ഥലത്ത് വി വിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കൊടി നാട്ടിയ തു പിഴുതു മാറ്റിയ ശേഷമാണു പ്രവൃത്തി ആരംഭിച്ചത്. ഇതോടെ : നാട്ടുകാർ പ്രതിഷേധം ശക്തമാ ക്കി. പ്രതിഷേധക്കാരെ പൊലീ സ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചു. സമരക്കാർ എതിർത്ത പ്പോൾ കസ്റ്റഡിയിൽ എടു ക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. സ്ത്രീ കളും കുട്ടികളും ഉൾപ്പെടെ 15 പേരെ പൊലീസ് കസ്റ്റഡിയിൽ
എടുത്തു പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നവ രിൽ ചാലിൽ ശ്യാമള സ്റ്റേഷ നിൽ കുഴഞ്ഞു വീണു. അവരെ താലൂക്ക് ആശുപത്രിയിലേക്ക് മാ റ്റി. തുടർന്നു പൊലീസ്, ടവർ കമ്പനി പ്രതിനിധികളും സമര നേതാക്കളുമായി നടത്തിയ ചർ ച്ചയുടെ അടിസ്ഥാനത്തിൽ പ്രവൃത്തി 2 ദിവസത്തേക്ക് നിർ ത്തിവയ്ക്കാൻ തീരുമാനിച്ചു. അതോടെ, സമരം തൽക്കാലം അവസാനിപ്പിച്ചു.

ഇന്നു പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്ത സമര സമിതി നേതാക്കളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പരിഹാരമായില്ലെ ങ്കിൽ ശക്തമായ സമരത്തിനു് നേതൃത്വം നൽകാനുള്ള തയാറെ ടുപ്പിലാണ് സമര സമിതി. 2 വർ ഷത്തിലേറെയായി കായൽമു ക്കിൽ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ് 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി