സംസ്ഥാന ടെലിവിഷൻ അവാർഡിൽ 'മധുരം' വിളമ്പി ശാലോം ടിവിയും
കൂരാച്ചുണ്ട്: സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ ശാലോം ടിവിയ്ക്കും അംഗീകാര തിളക്കം. 2023 -ൽ ക്രിസ്‌മസ് ദിനത്തിൽ ശാലോം ടെലിവിഷൻ സംപ്രേഷണം ചെയ്ത 'മധുരം' ടെലിഫിലിമിലെ അഭിനയത്തിന് മികച്ച ബാലതാരമായി എം.വി. ആദിത് ദേവ് തെരഞ്ഞെടുക്കപ്പെട്ടു.
ഒരു കുട്ടിയുടെ നൊമ്പരത്തിന്റെയും സന്തോഷത്തിന്റെയും ഭവാത്മകത നിറഞ്ഞ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം മാതാപിതാക്കളെ സഹായിക്കുന്ന,സത്യത്തെ എപ്പോഴും നെഞ്ചോടു ചേർത്തു പിടിക്കുന്ന ഒരു കുട്ടിയുടെ വേഷമാണ് ആദിത് ദേവിനെ മികച്ച ബാലതാരമാക്കിയത്.
സത്യം ജയക്കൊടി പാറിക്കും സത്യം എന്നതും 'മധുരം' സമൂഹത്തെ മധുരതരമാക്കുന്നു.
എറണാകുളം മന്തായി വീട്ടിൽ വിജേഷ് - സിബിൻ ദമ്പതികളുടെ മകനും ആലുവ ശ്രീസായ് വിദ്യാവിഹാർ സ്കൂളിലെ ഏഴാം തരം വിദ്യാർഥിയുമാണ്. ശാലോം ടിവി സീനിയർ പ്രൊഡ്യൂസറും 2017ൽ കുട്ടികളുടെ വിഭാഗത്തിൽ മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന അവാർഡും ലഭിച്ച സുബിൻ ജോഷാണ് മധുരത്തിന്റെ സംവിധാനം നിർവഹിച്ചത്.
ശാലോം ടിവിയിൽ സംപ്രേഷണം ചെയ്‌ത് ഏറെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ 'ചാച്ചൻ ' എന്ന ഹൃസ്വ ചിത്രത്തിന്റെ രചന നിർവഹിച്ച നാടക സംവിധായകനും എഴുത്തുകാരനുമായ കൂരാച്ചുണ്ട് സ്വദേശി സിബി നെല്ലിക്കലാണ് മധുരത്തിന്റെയും രചന നിർവഹിച്ചത്.
സ്വാർത്ഥത നിറഞ്ഞ മക്കൾക്ക് നാളെ ഞാനും ചാച്ചനാകും എന്ന വലിയ തിരിച്ചറിവ് നൽകുന്ന 'ചാച്ചൻ'എന്ന ഹൃസ്വ ചിത്രത്തിൽ ചാച്ചനായി അഭിനയിച്ച ശ്രീധരൻ പട്ടാണിപ്പാറക്കും മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
ലിജോ K ജോണിയാണ്
'ചാച്ചൻ ' സംവിധാനവും ക്യാമറയും നിർവ്വഹിച്ചത്.




Comments
Post a Comment