പിടിതരാതെ അജ്ഞാതജീവി: നായയെ ആക്രമിച്ചു
രണ്ടാം നിരീക്ഷണക്യാമറ സ്ഥാപിച്ച് വനംവകുപ്പ്
✒️നിസാം കക്കയം
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡ് ശങ്കരവയൽ മേഖലയിൽ അജ്ഞാതജീവിയുടെ സാന്നിധ്യം തുടരുന്നു. പ്രദേശത്ത് വീണ്ടും നായക്ക്നേരേ ആക്രമണമുണ്ടായതോടെ ജനങ്ങൾ ഭീതിയിലാ ണ്. ഔസേപ്പുപറമ്പിൽ ഷാജുവിന്റെ വീട്ടിലെ നായക്ക് നേരേയാണ് ഞായറാഴ്ച രാത്രി ആക്രമണമുണ്ടായത്. ബഹളംകേട്ട് വീട്ടു കാർ പുറത്തിറങ്ങും മുൻപ് ജീവി രക്ഷപ്പെട്ടു. ഇതിൻ്റെ അവ്യക്തമായ രൂപംമാത്രമേ കാണാൻ കഴിഞ്ഞുള്ളൂവെന്ന് വീട്ടുകാർ പറഞ്ഞു. അജ്ഞാതജീവിയുടെ സാന്നിധ്യം ഉറപ്പിച്ചതിനെത്തുടർ ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സാന്നിധ്യമുണ്ടായ മേ ഖലയിൽ ക്യാമറ സ്ഥാപിച്ചിരുന്നു വെങ്കിലും തിങ്കളാഴ്ച രാത്രി വീണ്ടു മെത്തിയതോടെ ജനങ്ങൾ കടു ആ ആശങ്കയിലാണ്.
വീണ്ടും അജ്ഞാതജീവിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ടാമതൊരു ക്യാമറകൂടി സ്ഥാപിച്ചിട്ടുണ്ട്. നായക്ക് നേരേ ആക്രമണമുണ്ടായ ഔസേപ്പുപറമ്പിൽ ഷാജുവിൻ്റെ വീടു പരിസരത്താണ് രണ്ടാമത്തെ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം സ്ഥാപിച്ച ക്യാമറയിൽ ജീവിയുടെദൃശ്യം പതിഞ്ഞിരുന്നില്ല. ആർ.ആർ.ടി. ടീം അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
പെരുവണ്ണാമൂഴി റിസർവോയറിന്റെ നരിനട മേഖലയുടെ സമീപത്തെ പ്രദേശമാണ് ശങ്കരവയൽ. സ്വകാര്യഭൂമികൾ കാട് നിറഞ്ഞതാണ് വന്യമൃഗശല്യം വർധിക്കാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
കാട് വെട്ടിമാറ്റാൻ ഭൂവുടമ സ്ഥർക്ക് പഞ്ചായത്ത് അടിയന്തരമായി നോട്ടീസ് നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കാടിനുള്ളിൽനിന്നും വന്യമൃഗങ്ങൾ പെട്ടെന്നിറങ്ങിവന്ന് കർഷകരെ ആക്രമിക്കാനും സാധ്യത കൂടുതലുള്ളതുകൊണ്ട് റബർ ടാപ്പിങ് തൊഴിലാളികളുൾപ്പടെ യുള്ളവർ ഭീതിയിലാണ്.



Comments
Post a Comment