കൂരാച്ചുണ്ട് പ്രൈമറി ഹെൽത്ത്‌ സെന്റർ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സുവർണ്ണ നേട്ടം കൈവരിച്ചു .



ഇന്ന് രാവിലെ  അതിഥി തൊഴിലാളിയുടെ ഗർഭിണിയായ  ഭാര്യ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

✒️ ജലീൽ കൂരാച്ചുണ്ട് 

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മലയോര ഗ്രാമത്തിലെ സർക്കാർ ആശുപത്രി ആണ് ഗ്രാമപ്രദേശം ആണ് കിടത്തി ചികിത്സ ഇല്ല സൗകര്യങ്ങൾ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ എന്നത് മാത്രം .ആലോചിക്കാൻ ,പോലും സമയം ഉണ്ടായില്ല കരുതലുള്ള ഇടപെടലിൽ 
ആശുപത്രിയിലെ ഏറെ പ്രിയപെട്ടവരുടെ കരുതലിൽ അമ്മയും കുഞ്ഞും സുരക്ഷിതനായി 
ബംഗാളി യുവതി 
ആൺകുട്ടിക്ക് ജന്മം നൽകി നമ്മുടെ കൂരാച്ചുണ്ടിലെ സർക്കാർ ആശുപത്രിയിൽ .

ഇന്ന് രാവിലെ  ഒരു അതിഥി തൊഴിലാളി ഗർഭിണി, പ്രസവവേദന അനുഭവപ്പെട്ടതിനാൽ ഒപിയിൽ ചികിത്സ തേടുകയുണ്ടായി.
10.54 am ന് ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.


സ്ഥാപനത്തിന്റെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, മനസ്സാനിധ്യത്തോടെ സാഹചര്യം കൈകാര്യം ചെയ്യാൻ ആ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന എല്ലാ സ്റ്റാഫും ഒറ്റക്കെട്ടായി നിന്ന് ശ്രദ്ധ പുലർത്തി എന്നത് അത്യന്തം ശ്ലാഘനീയമായ കാര്യമാണ്.

വിശിഷ്യാ, നേരിട്ട് കാര്യങ്ങൾ വളരെ ഉത്തരവാദിത്തതോടെ കൈകാര്യം ചെയ്‌ത നീത ഡോക്ടർ, മിനി സിസ്റ്റർ, ബിന്ദു, വിനോദ് എന്നിവർക്കും കൂടാതെ 
മെഡിക്കൽ ഓഫിസർ അസ്‌ലം ഡോക്ടർ അടക്കമുള്ള മുഴുവൻ ഡോക്ടർമാരെയും സ്റ്റാഫിനെയും അഭിനന്ദിക്കുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി