തലയാട്- വയലട പാതയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരുക്ക്




തലയാട്:  ക്വാറിയിൽ നിന്നു കരിങ്കല്ലുമായി പോവുകയായിരുന്ന ലോറി താഴ്‌ചയിലേക്ക് മറിഞ്ഞു .
വയലട- തലയാട് റോഡിൽ കാവുംപുറത്ത് വളവിലായിരുന്നു അപകടം രണ്ടാം വളവിൽ മറിഞ്ഞ ലോറി കാരണം മറിഞ്ഞ് ഒന്നാം വളവിൽ എത്തിയാണു നിന്നത്.

ഡ്രൈവർ ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ റൂട്ടിൽ ടിപ്പർ ലോറികൾ വൻ ഭാരവുമായി അമിത വേഗത്തിൽ പോകുന്നത് വൻ ഭീഷണിയാകുന്നതായി നാട്ടുകാർ പറഞ്ഞു

സ്‌കൂൾ വാഹനങ്ങളും കാൽ നടയാത്രക്കാരും ഭീതിയോടെയാണു ഈ റോഡിലൂടെ സഞ്ചരിക്കുന്നത് തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി