എകെസിസി കൂരാച്ചുണ്ട് വഞ്ചനാദിനം ആചരിക്കും.
കൂരാച്ചുണ്ട് : കക്കയത്ത് കൃഷി യിടത്തിൽ 2024 മാർച്ച് 5ന് കർഷകൻ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ സോളാർ വേലി നിർമിക്കുമെന്ന വനം വകുപ്പ് നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് എകെ സിസി കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 5ന് വഞ്ചനാദിനം ആചരി ക്കും. അന്നു വൈകിട്ട് 4.30ന് കർ ഷക റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികളായ ജോൺസൺ കക്കയം, ബോബൻ പുത്തൂരാൻ, നിമ്മി പൊതിയട്ടേൽ എന്നിവർ അറിയി ച്ചു. വാഗ്ദാന ലംഘനത്തിന് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കക്കയം മേഖല യിൽ ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗ ശല്യം തുടരുകയാണ്.
എകെസിസി രൂപത ഡയറക്ടർ ഫാ.സബിൻ തൂങ്കുഴി റാലി ഉദ്ഘാടനം ചെയ്യും. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ അധ്യക്ഷത വഹിക്കും
✒️ ജോബി മാത്യു

Comments
Post a Comment