കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്
കോൺഗ്രസ് ജില്ലാ നേതൃത്വത്തോട് അത്യപ്തതിയെന്നു സൂചന
► ഡിസിസി പ്രസിഡൻ്റ് വിളിച്ച യോഗം മാറ്റിവച്ചു
✒️ജോബി മാത്യു
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അവിശ്വാസത്തിലൂടെ പുറത്തായ കൂരാച്ചുണ്ട് പഞ്ചായത്തിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡിസിസി പ്രസിഡന്റ് വിളിച്ച പഞ്ചായത്ത് മെംബർമാരുടെ യോഗം നടന്നില്ല. ഡിസിസി പ്രസിഡന്റിന്റെ അസൗകര്യം കാരണമാണ് യോഗം മാറ്റിയതെന്ന് കോൺഗ്രസ് മണ്ഡലം നേതൃത്വം പറഞ്ഞു.
എന്നാൽ കോൺഗ്രസ് മെംബർമാരിൽ ചിലർക്ക് ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തിയാണു യോഗം മുടങ്ങാൻ കാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ലീഗ് സ്വതന്ത്രൻ ഇടതുപക്ഷ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ ഡിസിസി പ്രസിഡന്റ് കോൺഗ്രസ് മെംബർമാർക്കു വിപ്പ് നൽകിയതിൽ അതൃപ്‌തി പുകയുന്നുണ്ട്.
വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷൻ സ്‌ഥാനങ്ങളിലുള്ള ലീഗിന്റെ മെംബർമാർ പഞ്ചായത്ത് ഭരണത്തിന്റെ പോരായ്മകളും, ഭരണ വൈകല്യങ്ങളും അവിശ്വാസ പ്രമേയ ചർച്ചയിൽ അവതരിപ്പിച്ചിരുന്നു. സ്വജന പക്ഷപാതവും, വികസന മുരടിപ്പും ഭരണസമിതിയുടെ ഭാഗമായ ഉത്തരവാദിത്ത സ്ഥാനങ്ങൾ വഹിക്കുന്നവർ തന്നെ ആരോപിച്ചതും പ്രശ്നമായിരുന്നു.
ഡിസിസി പ്രസിഡന്റ് വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൻന്റെ 3 മെംബർമാർ അസൗകര്യം അറിയിച്ചിരുന്നു. തുടർന്ന് മുഴുവൻ മെംബർമാർക്കും പങ്കെടുക്കാൻ കഴിയുന്ന മറ്റൊരു ദിവസത്തേക്ക് യോഗം മാറ്റിവയ്ക്കാൻ ഡിസിസി തീരുമാനിച്ചു.
കോൺഗ്രസിന്റെ 5 മെംബർമാരും യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ യുഡിഎഫ് ഭരണസമിതി രൂപീകരിക്കാൻ അംഗബലം തികയി ല്ല. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന്റെ അഞ്ചും ലീഗിന്റെ 2 പേരും കൂടി ചേർന്നാൽ ഭരണം യുഡിഎഫിനു നിലനിർ ത്താം.

Comments
Post a Comment