പ്രതിഷേധദിനം ആചരിച്ച് വ്യാപാരികൾ
കൂരാച്ചുണ്ട്: അന്യായമായി തൊഴിൽ നികുതി വർധിപ്പിച്ചെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യ വസായി ഏകോപന സമിതി യൂ ണിറ്റ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ പ്രതിഷേധദിനം ആചരിച്ചു.
വ്യാപാരികൾ കടകൾ അടച്ച് ടൗണിൽ പ്രകടനം നടത്തിയശേഷം പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ കമ്മിറ്റി അംഗം ജോബി വാളിയംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി റസാഖ് കായലാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഏബ്രഹാം വെളിയംകുളത്ത്, ട്രഷറർ ഇ.ടി.നിഥിൻ, ബഷീർ ടോപ്‌സി, സുജിത്ത് ചിലമ്പിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
✒️നിസാം കക്കയം & ജോബി മാത്യു

Comments
Post a Comment