മുതുകാട് കുളത്തൂർ ആദിവാസി ഉന്നതിയിൽ വെള്ളത്തിനു നെട്ടോട്ടം
✒️ ജോബി മാത്യു
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ 5 - വാർഡിലെ മുതുകാട് കുളത്തൂർ ആദിവാസി ഉന്നതിയിൽ കുടിവെള്ള പ്രശ്നം രൂക്ഷം ഉന്നതിയിലെ മേൽ ഭാഗത്തെ 20 കുടുംബങ്ങളാണ് വെള്ളത്തിനായി നെട്ടോട്ട മോടുന്നത്
ഉന്നതിയുടെ സമീപത്തെ പൊതുസ്‌ഥലത്തെ നീർച്ചാലിൽ നിന്നു പൈപ്പിലൂടെ ടാങ്കിലേക്ക് വെള്ളം സംഭരിച്ച് ടാങ്കിൽ നിന്നു പൈപ്പിട്ട് ഒട്ടേറെ കുടുംബങ്ങൾ വെള്ളം ശേഖരിക്കുന്നുണ്ട്. 3 കുടൂംബങ്ങൾ നീർച്ചാലിൽ തന്നെ പൈപ്പിട്ടാണു ജലം എത്തിക്കുന്നത്. വേനൽ കനത്തതോടെ നിർച്ചാലിലെ ജലം ദിവസേന കുറയുകയാണ്.
നീർച്ചാലിനു സമീപത്ത് തടയണ നിർമിച്ചാൽ വെള്ളത്തിന്റെ അളവ് വർധിക്കും തടയണ പൂർത്തീകരിച്ചാൽ താൽക്കാലികമായി കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് ഉന്നതി നിവാസികൾ ജനപ്രതിനിധികളെയും വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരെയും അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
കുളത്തൂർ ഉന്നതിയിലേക്ക് 27ലക്ഷത്തോളം രൂപ ചെലവഴിച്ച് 2 പദ്ധതികളിൽ പൈപ്പ് സ്‌ഥാപിച്ചെങ്കിലും വീടുകളിൽ വെള്ളം എത്തിയില്ല. മുൻപ് നരേന്ദ്രദേവ് ഉന്നതിയിലെ കുളത്തിൽ നിന്നു മോട്ടർ സ്ഥാപിച്ച് കുളത്തൂർ ഉന്നതിയിലേക്കു വെള്ളം എടുത്തിരുന്നെങ്കിലും കുളത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞ തോടെ ഇത് ഒഴിവാക്കി
ജലജീവൻ പദ്ധതി ഈ ഉന്നതിയിൽ നടപ്പാക്കുമെന്നു ജനപ്രതിനിധികൾ മാസങ്ങളായി പറയുന്നുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ല. ടാങ്ക് നിർമിക്കാനുള്ള ഭൂമി കൈമാറിയിട്ടില്ല

Comments
Post a Comment