കുപ്പിയുടെ അടപ്പു തൊണ്ടയിൽ കുരുങ്ങി കുഞ്ഞു മരിച്ചു....ആദ്യ കുട്ടി തൊണ്ടയിൽ പാൽ കുടുങ്ങി മരിച്ചിരുന്നു.




► മരണത്തിൽ സംശയമുണ്ടെന്നു കാട്ടി പിതാവിൻ്റെ പരാതി: ആദ്യ കുട്ടി തൊണ്ടയിൽ പാൽ കുടുങ്ങി മരിച്ചിരുന്നു. രണ്ടുപേരും മരിച്ചത് ഒരേ സ്ഥലത്ത്

കോഴിക്കോട് : തൊണ്ടയിൽ കുപ്പിയുടെ അടപ്പു കുടുങ്ങി ഗുരുതരാവസ്‌ഥയിൽ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ച 8 മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പൊക്കുന്ന് കിണാശ്ശേരി പടന്നപറമ്പ വീട്ടിൽ പി.പി.മുഹമ്മദ് നി സാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണു മരിച്ചത്. തിങ്കളാഴ്ച രാ ത്രി 9.30 നാണ് കുറ്റിച്ചിറ വയലി ലെ ഭാര്യ ആയിഷ സുൽഫത്തി ന്റെ വീട്ടിൽ നിന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികി ത്സ നടത്തിയെങ്കിലും കുട്ടി മരി ച്ചു. തൊണ്ടയിൽ നിന്ന് അടപ്പു കണ്ടെടുത്തു. തുടർന്നു മൃതദേ ഹം ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റുകയായി രുന്നു. ഇവരുടെ 14 ദിവസം പ്രാ യമായ ആദ്യ കുട്ടി 2023 ജൂലൈ യിൽ തൊണ്ടയിൽ പാൽ കുടു ങ്ങി മരിച്ചിരുന്നു.

കുട്ടിയുടെ മരണത്തിൽ സംശ യമുന്നയിച്ചു പിതാവ് ടൗൺ പൊ ലീസിനു പരാതി നൽകി. കുട്ടി യെ രാത്രി 9.30 ന് കോട്ടപ്പറമ്പ് ആശുപത്രിയി ലെത്തിച്ചു മര ണം സംഭവിച്ച വിവരം ഭാര്യയും വീട്ടുകാരും തന്നെ അറിയി വച്ചില്ലെന്നും സംഭവത്തിൽ സംശ യമുണ്ടെന്നുമാ യിരുന്നു പരാ തി. ആദ്യ കുട്ടിയുടെ മരണത്തി ലും സംശയമുണ്ടെന്നു പരാതി യിൽ പറയുന്നു. രണ്ടാഴ്ച മുൻ പു കുട്ടി ഓട്ടോയിൽ നിന്നു വീണ പ്പോഴും ആശുപത്രിയിൽ എത്തി ക്കാൻ വൈകിയെന്നും പരാതി യിൽ പറയുന്നുണ്ട്.

പൊലീസ് പ്രാഥമിക അന്വേഷ ണം തുടങ്ങി. സംഭവത്തെക്കുറി ച്ചു കൂടുതൽ അന്വേഷണം നട ത്തും. മരണത്തിൽ അസ്വാഭാവി കതയില്ലെന്നാണു പ്രാഥമികനിഗ മനം എന്നു ടൗൺ പൊലീസ് പറ ഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ക്കു വിട്ടുകൊടുത്തു. കുടുംബ പ്രശ്ന‌ങ്ങളെ തുടർന്ന് ആയിഷ കുറ്റിച്ചിറ വയലിലെ സ്വന്തം വീട്ടി ലേക്കു താമസം മാറ്റിയിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി