ചക്കിട്ടപാറ ;മാവട്ടം മേഖലയിൽ വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ: കൂട് സ്ഥാപിച്ചു




✒️ ജോബി മാത്യു

ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ
4 വാർഡിലെ പൂഴിത്തോട് മാവട്ടം വാട്ടർ ടാങ്ക് മേഖലയിൽ വീണ്ടും പുലി സാന്നിധ്യമെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് പ്രദേശവാസിയായ എള്ളിൽ സുരേന്ദ്രൻ വീടിനു പുറത്ത് നിന്നും ലൈറ്റ് ലൈറ്റ് അടിച്ച സമയത്ത് പുലിയുടെ കണ്ണ് വെളിച്ചത്തിൽ കണ്ടെന്നാണ് പറയുന്നത്.
പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ. ബൈജുനാഥി ന്റെ നേത്യത്വത്തിൽ മാവട്ടം വാ ട്ടർ ടാങ്കിനു സമീപത്തെ സ്വകാര്യ ഭൂമിയിലാണ് പുലിയെ പിടികൂടാൻ കൂട് സ്‌ഥാപിച്ചിച്ചിരിക്കുന്നത് നായയും കൂടിൻ്റെ അകത്തുണ്ട്.


കഴിഞ്ഞ ഡിസംബർ മാസ ത്തിൽ താളിപ്പാറ പന്നി ഫാമിനടു ത്തു നായയെ പുലി പിടിച്ചിരു ന്നു വനം വകുപ്പ് പ്രദേശത്ത് സ്‌ഥാപിച്ചിരുന്ന നിരീക്ഷണ ക്യാ മറയിൽ പുലിയുടെ ചിത്രം സ്ഥി രീകരിക്കുകയും ചെയ്തു..

ഡിസംബർ മാസത്തിൽ മാവട്ടം വാട്ടർ ടാങ്കിനു സമീപത്തെ വീടു കളിലെ വളർത്തു നായ്ക്കളെ പുലി പിടിച്ചിരുന്നു. 2024 മാർച്ച്. ഏപ്രിൽ, നവംബർ മാസങ്ങളിലും പൂഴിത്തോട്ടിൽ പുലി സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ജനുവരി മാസ
ത്തിൽ പൂഴിത്തോട് മേഖലയിൽ പുലിയെ പിടിക്കാൻ ദിവസങ്ങളോളം കൂട് സ്ഥാപിച്ചിരുന്നതാണ്.

വനം വകുപ്പ് കൂടുതൽ വാച്ചർ
മാരെ നിയമിക്കണമെന്നും പ്രദേ lശത്ത് രാത്രിസമയത്തു പട്രോളിങ് ശക്തമാക്കണമെന്നും തെരുവു വിളക്കുകൾ കത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി