കൂരാച്ചുണ്ട്; ശങ്കരവയലിലെ അജ്‌ഞാത ജീവി : വനം വകുപ്പ് സ്‌ഥാപിച്ച ക്യാമറ പ്രവർത്തനരഹിതം




✒️ ജോബി മാത്യു 

കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് ശങ്കരവയൽ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അജ്‌ഞാത ജീവി വളർത്തു നായ്ക്കളെ പിടികൂടിയതിനെത്തുടർ ന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറ പ്രവർത്തനരഹിതമായി. ഇന്നലെ വൈകിട്ട് വനം വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിച്ചപ്പോഴാണ് ക്യാമറയിൽ റെക്കോർഡിങ് പ്രവർത്തിക്കുന്നില്ലെന്നു കണ്ട ത്തിയത്. ഔസേപ്പുപറമ്പിൽ ഷാ ജുവിൻ്റെ വീടിനു മുൻപിലെ വളർത്തു നായയുടെ സമീപത്ത് ചൊവ്വാഴ്ച രാത്രിയിൽത്തന്നെ 2
തവണ അജ്‌ഞാത ജീവി വന്നിരുന്നതായി ഷാജു പറഞ്ഞു. എന്നാൽ വീടിന്റെ മുൻപിൽ സ്‌ഥാപിച്ച ക്യാമറ ഉദ്യോഗസ്ഥ‌ർ പരിശോധിച്ചപ്പോഴാണ് പ്രവർ ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. ശങ്കരവയൽ കടയുടെ പിൻഭാഗത്ത് സ്‌ഥാപിച്ച ക്യാമറയിൽ കഴിഞ്ഞ ദിവസങ്ങളിൽ ജീവിയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്നു പരിശോധനയിൽ കണ്ടെത്തി. കേടായ ക്യാമറ ഇന്ന് നന്നാക്കി വീണ്ടും സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി