മരണം മൂന്നായി, ഇരുപതോളം പേർക്ക് ഗുരുതര പരിക്ക്; ദുരന്തഭൂമിയായി കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രപരിസരം
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി.ഒരു പുരുഷനാണ് മരിച്ചത്. രണ്ട് സ്ത്രീകളാണ് നേരത്തെ മരിച്ചത്. മരിച്ചവരെല്ലാം കുറുവങ്ങാട് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് ആനകളെയും പാപ്പാന്മാർ തളച്ചു. ക്ഷേത്രത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്

Comments
Post a Comment