വിലങ്ങാട് കടുവ എവിടെ?വിലങ്ങാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല
വിലങ്ങാട് കടുവ എവിടെ?വിലങ്ങാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല
വിലങ്ങാട് : വിലങ്ങാട് പാനോത്ത് പുല്ലുവാ പുഴയ്ക്ക് സമീപം കടുവയെ കണ്ടെന്നു പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
പരിശോധനയിൽ കാൽപാടുകളോ മറ്റ് അടയാളങ്ങളോ കാണാത്തതിനാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.
രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. നിലവിൽ പ്രദേശത്തു ക്യാമറ സ്ഥാപിക്കുന്നതിനോ കൂടുവയ്ക്കുന്നതിനോ ഉള്ള സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കഴിഞ്ഞ രാത്രിയാണ് വിലങ്ങാട് കടുവയെ കണ്ടെന്ന് ഒരു നാട്ടുകാരൻ അറിയിച്ചത്. വെള്ളം എടുക്കാനായി പുഴയുടെ കരയിൽ എത്തിയ വട്ടക്കുന്നേൽ അലക്സിന് കടുവയെ കണ്ടു ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരുക്കേറ്റിരുന്നു.
വനം വകുപ്പിന്റെ ദ്രുതകർമസേന പാനോത്തെത്തി ആദ്യം കടുവയെ കണ്ട വട്ടക്കുന്നേൽ അലക്സിൽ നിന്നും മറ്റു നാട്ടുകാരിൽ നിന്നും വി വരങ്ങൾ ശേഖരിച്ചിരുന്നു. തിരച്ചിലും നടത്തി.
കാൽപാടുകൾ കടുവയുടേതാണെന്ന് നാട്ടുകാർ പറയുമ്പോഴും വനം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
വനപാലകർ എത്തുമ്പോഴേക്കും കാൽപാടുകൾ മാഞ്ഞു പോയിരുന്നു. വനത്തിനുള്ളിൽ കടുവ, കാട്ടുപോത്തിനെ കൊന്നു തിന്നതായും അവശിഷ്ടങ്ങൾ വനത്തിനുള്ളിലുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യവും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
രാത്രി പത്തിനാണ് അലക്സ് കടുവയെ കണ്ടത്. വെള്ളമെടുക്കാനായി വീടിനു സമീപത്തെ ഹോസിനടുത്തേക്ക് ചെന്നപ്പോളാണ് കടുവയെ കണ്ടത്. പിന്നീട്
തിരച്ചിലിനിറങ്ങിയ ചിലർ 11.30 നും കടുവയെ കണ്ടെന്നാണു പറയുന്നത്.
കേഴമാനിനു പിന്നാലെയാണ് കടുവ കൂടിയതെന്നാണ് കരുതു ന്നത്. ഏതാനും ദിവസങ്ങളായി വനത്തിൽ നിന്നു കേഴമാൻ കൃ ഷിയിടങ്ങളിലേക്ക് ഇറങ്ങുന്നുണ്ട്
കടുവപ്പേടിയിൽ കഴിയുന്ന പാനോം ഭാഗത്ത് ഒറ്റപ്പെട്ടു കിടക്കുന്ന കടകൾ പലതും തുറന്നില്ല. റോഡുകൾ പലതും വിജനമായി. കണ്ണവം വനത്തിൽ നിന്ന് വയനാട് പേര്യ വനമേഖലയിലേക്ക് വന്യജീവികൾ സഞ്ചരിക്കുന്നത് മുൻപും പതിവാണ്. കാട്ടാനക്കൂട്ടങ്ങൾ പതിവായി ഇതു വഴി പോവുകയും കൃഷി നശിപ്പിക്കുകയും ചെയ്യാറുണ്ട്. പുല്ലുവാ പുഴയുടെ ഒരു ഭാഗം വയനാട് വനമേഖലയാണ്.
തുടർന്ന് രാത്രി വൈകിയും നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെയും പരിശോധന നടത്തി. അതേസമയം, ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് അധികൃതർ പ്രദേശവാസികൾക്ക് നിർദേശം നൽകി.

Comments
Post a Comment