കക്കയം ഹൈഡൽ ടൂറിസം സീനിയർ മാനേജർക്ക് സസ്പെൻഷൻ
✒️ ജോബി മാത്യു
കൂരാച്ചുണ്ട്: കേരള ഹൈഡൽ
ടൂറിസം സെന്റർ മലബാർ ഹെവൻ കക്കയം യുണിറ്റ് സീനിയർ മാനേജർ കെ.ശിവദാസനെ ബയോമെട്രിക് പഞ്ചിങ് വിവരങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്തു. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി ഉത്തരവിട്ടു.
കഴിഞ്ഞ 2 വർഷത്തിനിടെ ഇദ്ദേഹത്തിനെതിരെ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വകുപ്പുതല അന്വേഷണം നടത്തുന്നതിന് കക്കയം ഹൈഡൽ ടൂറിസം സെന്റർ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യുട്ടി കെ.കെ.ശ്രീരാം പ്രധാന ഉദ്യോഗസ്ഥനായ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Comments
Post a Comment