പേരാമ്പ്ര ടൗണിൽവീണ്ടും തെരുവുനായയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്



 ആശുപത്രിയിൽ റാബീസ് വാക്സിൻ ലഭ്യമല്ലന്ന് പരാതി

പേരാമ്പ്ര: പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. എരവട്ടൂരിലെ പൊതു പ്രവർത്തകനായ വി.ശ്രീനിയെ പേരാമ്പ്ര മത്സ്യ മാർക്കറ്റ് പരിസരത്തുവെച്ച് നായയുടെ കടിയേറ്റത് .

പരിക്കേറ്റ ശ്രീനിയെ കല്ലോട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടം റാബീസ് വാക്സിൻ ലഭ്യമല്ലാത്തതിനാൽ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പേരാമ്പ്ര നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. മത്സ്യ മാർക്കറ്റ് പരിസരത്തും ബൈപ്പാസ് റോഡിലും കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് വലിയ ഭീഷണിയാണ് നായകൾ. പോലീസ് സ്റ്റേഷൻ റോഡ്, ബസ് സ്റ്റാൻഡ് പരിസരം മത്സ്യ മാർക്കറ്റ് ഹൈസ്കൂൾ റോഡ് തുടങ്ങി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം ക്രമാതീതമായി വർധിക്കുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നായയുടെ കടിയേറ്റ് നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി