കക്കയം വാലിക്ക് സമീപത്തെ ടിക്കറ്റ് കൗണ്ടർ നേരത്തേ അടയ്ക്കുന്നു; ഹൈഡൽ സെന്ററിൽ ടൂറിസ്‌റ്റുകൾക്കു ദുരിതം



കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് റോഡിലെ കക്കയം വാലിക്ക് സമീപത്തെ ടിക്കറ്റ് കൗണ്ടർ വൈകിട്ട് നേരത്തേ അടയ്ക്കുന്നത് വിനോദ സഞ്ചാരികൾക്ക് ദുരിതമാകുന്നതായി പരാതി. വൈകിട്ട് 4.15ന് ഇപ്പോൾ കൗണ്ടർ അടയ്ക്കും.

4.15ന് ശേഷം എത്തുന്ന ടൂറി സ്റ്റുകൾ ടിക്കറ്റ് കൗണ്ടറിൽ നി ന്നു 4 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം സൈറ്റ് മേഖലയിൽ  എത്തുമ്പോൾ ഹൈഡൽ ടൂറിസം സെന്ററിലേക്ക് പ്രവേശിക്കാൻ കഴിയില്ല.

ഇക്കോ ടൂറിസം ടിക്കറ്റ് ഇല്ലാത്ത വിനോദ സഞ്ചാരികളെ ഹൈഡൽ സെന്ററിൽ പ്രവേശിപ്പിക്കാറില്ല. ഡാം മേഖലയിൽ എത്തുന്നവർ  ഹൈഡൽ ടൂറിസം അധികൃതരുമായി വാക്കേറ്റത്തിന് ഇടയാകുന്നുണ്ട്.

വനം വകുപ്പിൻ്റെ ഇക്കോ ടൂറി സം ടിക്കറ്റ് കൗണ്ടറിൽ നിന്നു 4.15ന് ടിക്കറ്റ് വാങ്ങുന്നവർ തിരി കെ വരുന്ന 5. 15 വരെ കൗണ്ടർ പ്രവർത്തിക്കണമെന്നാണ് ആവ ശ്യം ഉയരുന്നത്. കൗണ്ടർ പ്രവർ ത്തന സമയം വർധിപ്പിച്ചാൽ ടി ക്കറ്റ് സമയത്തിനു ശേഷം എത്തുന്നവരെ വനം വകുപ്പിൻ്റെ താഴ്ഭാഗത്തെ കൗണ്ടറിൽ നിന്നു തിരിച്ചയയ്ക്കാനും കഴിയും.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി