കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; നയം വ്യക്തമാക്കാതെ എൽ.ഡി.എഫ്
നയം വ്യക്തമാക്കാതെ എൽ.ഡി.എഫ്
✒️ നിസാം കക്കയം
കൂരാച്ചുണ്ട്: യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ കൂരാച്ചുണ്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണ് എൽ.ഡി.എഫ് നേതൃത്വം. മുസ്‌ലിം ലീഗ് സ്വതന്ത്ര അംഗം നൽകിയ അവിശ്വാസത്തിൽ ഒപ്പിടുകയും, വോട്ടെടുപ്പിൽ പങ്കെടുത്ത് പ്രസിഡന്റിനെ പുറത്താക്കാൻ ഒപ്പം നിന്നിരുന്നുവെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗിനെ പിന്തുണയ്ക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നേതാക്കൾ മനസ് തുറന്നിട്ടില്ല. മുസ്‌ലിം ലീഗ് അംഗങ്ങൾ യു.ഡി.എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സ്വതന്ത്ര അംഗം അരുൺ ജോസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. പതിമൂന്ന് അംഗ ഭരണ സമിതിയിൽ കേരള കോൺഗ്രസിനും സി.പി.ഐ.എമ്മിനും രണ്ട് വീതം മെമ്പർമാരാനുള്ളത്. സ്വതന്ത്രനായി ജയിച്ചയാളും കൂടെയാവുമ്പോൾ അഞ്ച് അംഗങ്ങൾ എൽ.ഡി.എഫ് പക്ഷത്തുണ്ടാകും. പിണങ്ങി നിൽക്കുന്ന കോൺഗ്രസ് മെമ്പർമാരിൽ ആരുടെയെങ്കിലും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫ് ക്യാമ്പിലുണ്ട്. മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ നിലപാടും നിർണായകമാകും.
നിലവിലെ സീറ്റ് നില :
കോൺഗ്രസ് :6
(സസ്പെൻഡ് ചെയ്യപ്പെട്ട പോളി കാരക്കട ഉൾപ്പടെ)
മുസ്‌ലിം ലീഗ് : 2
(യു.ഡി.എഫ് സ്വതന്ത്രൻ ഉൾപ്പടെ).
സി.പി.ഐ.എം :2
കേരള കോൺഗ്രസ് ( എം ): 2
സ്വതന്ത്രൻ :1

Comments
Post a Comment