റോഡുപണി തുടങ്ങി, മുടങ്ങി; ദുരിതം ഇരട്ടിയായെന്ന് നാട്ടുകാർ



റോഡുപൊളിച്ച് മെറ്റൽ നിരത്തിയിട്ട് രണ്ടാഴ്ച‌ പിന്നിട്ടു

✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  റോഡ് അറ്റകുറ്റപ്പണി നടത്ത ണമെന്ന നാട്ടുകാരുടെ നിരന്തര പരാതി ക്കൊടുവിൽ പഞ്ചായത്ത് ഫണ്ടുപയോഗി ച്ച് പണിതുടങ്ങിയെങ്കിലും നാട്ടുകാർക്ക് കൂ ടുതൽ ദുരിതമായെന്ന് പരാതി. വളരെ പ്ര തീക്ഷയോടെ ഉറ്റുനോക്കിയിരുന്ന റോഡുവി കസനമാണ് രണ്ടാഴ്ചയിലധികമായി പകുതി വഴിയിൽ നിലച്ചിരിക്കുന്നത്.

നവീകരണത്തിന്റെ ഭാഗമായി മെറ്റലും ക്വാറി അവശിഷ്ടങ്ങളും നിരത്തി കരാറുകാ രൻ പോയതോടെ ജനങ്ങൾ ദുരിതത്തിലാ യി. പഞ്ചായത്ത് മൂന്ന്, ഒൻപത് വാർഡുക ളിലുൾപ്പെട്ട മേലെ പൂവത്തും ചോല-ഒടി ക്കുഴി റോഡിലാണ് യാത്രചെയ്യാൻ പറ്റാ ത്തസ്ഥിതിയുള്ളത്. നടന്നുപോയാൽ കാ ലുകളിൽ മെറ്റൽ തുളച്ചുകയറുകയോ, തെ ന്നിവീഴുകയോ ചെയ്യും. ഇരുചക്രവാഹന ത്തിലായാൽ തെന്നിവീണ് പരിക്കേൽക്കും

കക്കയം, കല്ലാനോട്, തലയാട് മേഖലക ളിൽനിന്നുവരുന്ന ആളുകൾക്ക് കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രവേശിക്കാതെ ചക്കിട്ടപാ റയിലേക്കെത്താൻ സാധിക്കുന്ന പ്രധാന റോഡാണിത്. പൂവത്തും ചോല ലക്ഷം വീട് കോളനി, പനച്ചിക്കൽ കോളനിയുൾപ്പെ ടെ ഒടിക്കുഴി മേഖലയിലെ നൂറുകണക്കിന്കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡുകൂടി യാണ്. ദിവസേന ഒട്ടേറെ വാഹനങ്ങൾ കട ന്നുപോകുന്ന റോഡിൻ്റെ നിർമാണം വേഗ ത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടു കാരാവശ്യപ്പെടുന്നത്.

ഉടൻ പുനരാരംഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങൾ

മേലെ പൂവത്തും ചോല-ഒടിക്കുഴി മേഖ ലയിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു റോഡുനവീകരണം നടത്തുകയെന്നത്. പഞ്ചായത്ത് ഫണ്ടി ലുൾപ്പെടുത്തി റോഡ് ടാർ ചെയ്യുന്നതിനാ യി പത്തുലക്ഷംരൂപയാണ് അനുവദിച്ചിരു ന്നതെന്നും ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഒ.കെ. അമ്മദ്, വിൻസി തോമസ് എന്നി വർ പറഞ്ഞു. സാങ്കേതികമായ ചില കാര ണങ്ങൾകൊണ്ടാണ് റോഡുപണിക്ക് തട സ്സം നേരിട്ടത്. ഉടൻ നിർമാണം പുനരാരം ഭിക്കുകയും വേഗത്തിൽ പൂർത്തിയാക്കു കയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീ കരിച്ചതായും ഗ്രാമപ്പഞ്ചായത്തംഗങ്ങൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി