പെരുവണ്ണാമൂഴി ഫാത്തിമമാതാ യുപി സ്‌കൂളിൻ്റെ ചില്ലു തകർത്തു
പെരുവണ്ണാമുഴി : പെരുവണ്ണാമുഴി ഫാത്തിമമാതാ യുപി സ്കൂളിൽ സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നതായി പരാതി. ക്ലാസ് മുറിയുടെ ജനൽ ചില്ല് കഴിഞ്ഞ ദിവസം തകർത്തു. പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകി.
സ്‌കൂൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പഞ്ചായത്ത് മെബർ രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.
✒️ ജോബി മാത്യു

Comments
Post a Comment