കൂരാച്ചുണ്ടിൽ കാട്ടുപന്നി കിണറ്റിൽ വീണു ചത്തു: കുടിവെള്ളം മുടങ്ങി






✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  പഞ്ചായത്ത് പതിമൂന്നാംവാർഡ് പൂവത്താം കുന്നിൽ സ്വകാര്യവ്യക്തിയു ടെ കിണറ്റിൽ വീണ് കാട്ടുപന്നി ചത്തു. കൂവണ്ണിൽ ജോസ് കെ. പോൾ കുടിവെള്ളമെടു ക്കുന്ന കിണറ്റിലാണ് പന്നിയെ ചത്തനിലയിൽ കണ്ടെത്തിയ ത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ത്തി പന്നിയെ പുറത്തെടുക്കു കയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഞായറാഴ്ച വീട്ടിൽ വെള്ളമെത്താതായതോടെ കിണറ്റിനുസമീപത്ത് എത്തിയപ്പോഴാണ് പന്നിവീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവര മറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പന്നിയെ പു റത്തെടുക്കുകയുമായിരുന്നു.



 പന്നിയുടെ മൃതദേഹത്തിന് മു ന്നുദിവസത്തോളം പഴക്കമു ണ്ടായിരുന്നു. 70 കിലോയോ ളം തൂക്കമുള്ള പന്നിയാണ് കി ണറ്റിൽവീണ് ചത്തത്. സംര ക്ഷണഭിത്തിയില്ലാത്ത കിണറാ യതിനാൽ പന്നി ഓടിവന്നവഴികിണറ്റിൽ വീണതാകാമെന്നാ ണ് വനംവകുപ്പിന്റെ നിഗമനം. മേൽനടപടികൾ സ്വീകരിച്ചശേ ഷം ചത്തപന്നിയെ ഉദ്യോഗ സ്ഥർ കുഴിച്ചിട്ടു. കുടിവെള്ള ത്തിനുപയോഗിക്കുന്ന കിണറാ യതിനാൽ വീട്ടുകാർ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി