വന്യമൃഗശല്യം തടയണം കേരള കോൺഗ്രസ് (ജേക്കബ്) കൂരാച്ചുണ്ട് കമ്മിറ്റി
കൂരാച്ചുണ്ട് : സംസ്‌ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിനായി വകയിരുത്തിയ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെ ട്ടു. വനഭൂമിയിൽ നിന്നു കൃഷിയിടത്തിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ നടപടിയെടുക്കണം. സംസ്‌ഥാന സെക്രട്ടറി സി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജൻ വർക്കി, ചക്രപാണി കുറ്റ്യാടി, പ്രദീപ് ചോമ്പാല, മനോജ് ആവള, ഷെഫീഖ് തറോപ്പൊയിൽ, ആഷിഖ് അശോക്, സലിം പുല്ലടി, കെ.എം.ഷൈജേഷ് എന്നിവർ പ്രസംഗിച്ചു.
✒️ജോബി മാത്യു

Comments
Post a Comment