കോഴിക്കോട് എടിഎം കവർച്ച പൊലീസ് തകർത്തത് ഇങ്ങനെ ബലപ്രയോഗം, സാഹസികം





കോഴിക്കോട്: വിജനമായ തെരുവ്, പുലർച്ചെ 2.40. എല്ലാ ദിവസവും തുറന്നു കിടക്കുന്ന എടിഎം കൗണ്ടർ അടഞ്ഞു കിടക്കുന്നു. ഷട്ടറിനു ഇടയിൽ കൂടി ചെറിയ വെളിച്ചം കാണാം. അതു വഴി പോയ പൊലീസ് വാഹനം സംശയം തോന്നി അൽപം അകലെയായി നിർത്തി, വാഹനത്തിന്റെ എൻജിൻ ഓഫാക്കി. പിന്നെ 3 പൊലീസു കാർ ശബ്ദമില്ലാതെ എടിഎം കൗണ്ടറിന് അടുത്തേക്ക്.

നഗരാതിർത്തിയിൽ പറമ്പിൽക്കടവ് 'ഹിറ്റാച്ചി ധനകാര്യ സ്‌ഥാപനത്തിന്റെ എടിഎം കവർച്ചാ ശ്രമം പൊലീസ് പളിച്ചത് ഇങ്ങനെയാണ്. കൺ ട്രോൾ റൂം പൊലീസിന്റെ സി ആർ 4 വാഹനത്തിലെ സീനി യർ സിപിഒ പി.മുക്ത‌ിദാസിന്റെ നേതൃത്വത്തിലുള്ള 3 അംഗം പട്രോളിങ് ടീമിന്റെ ഇടപെടലാണ് നഗരത്തിലെ വൻ കവർച്ചാ ശ്രമം പൊളിച്ചത്.

പുറത്തു നിന്നു പൊലീസു കാരന്റെ ചോദ്യം..? "അകത്താരാണ്...?, മറുപടിയില്ല. വീണ്ടും പൊലീസുകാരൻ. "ആരാണ്...? എടിഎം കൗണ്ടറിനുള്ളിൽ നി ന്നു ഉത്തരം വന്നു.. "ബാങ്ക്, ജീവനക്കാരൻ.... അറ്റകുറ്റപ്പണി നടത്തുകയാണ്..... വീണ്ടും പുറത്തു നിന്നു പൊലീസിന്റെ ചോദ്യം " രാത്രി പാതിര നേരത്താണോ അറ്റകുറ്റപ്പണി..?. വീണ്ടും ഉത്തരം.

" അതേ.. ഇപ്പോൾ ഇങ്ങനെ യാണ്. നിങ്ങൾ ആരാണ്..? മോഷ്‌ടാവ് ചോദിച്ചു. പൊലിസ് മറുപടി പറഞ്ഞു.. "ഞങ്ങൾ പുലർച്ചെ നടക്കാനിറങ്ങിയവരാണ്”. വീണ്ടും ഗ്രൈൻഡിങ് ശബ്ദം. 3 ചോദ്യം കൊണ്ടു പൊലീസിനു സംഭവം പിടികിട്ടി.
 
അകത്തു മോഷ്ടാക്കൾ കൂടുതലുണ്ടെങ്കിൽ തോക്കും മറ്റു മാരകായുധവും ഉണ്ടാകും

കൂടുതൽ പൊലീസിനെ വിളിക്കാം എന്നു തീരുമാനിച്ചു സംശയം തീർക്കാൻ ഷട്ടറിനു അടിയിൽ കൂടി ഒന്നുകൂടി നോക്കി രണ്ടു കാലുകൾ മാത്രം. പില ആയുധങ്ങൾ നിലത്തുണ്ട്. ഒരാൾ മാത്ര മെന്നു ഉറപ്പിച്ചു. സിപിഒ എം. നീഷും പൊലീസ് ഡ്രൈവർ എം.സിദ്ദിഖും ബലം പ്രയോഗിച്ചു ഷട്ടർ പൊന്തിക്കാൻ ശ്രമിച്ചു. മുക്‌തിദാസ് മോഷ്‌ടാവിൻ്റെ രണ്ടു കൈ പിടികൂടി പുറത്തേക്കിട്ടു. രക്ഷപ്പെടാൻ ശ്രമി ച്ചെങ്കിലും 3 പേരും ബല പ്രയോഗത്തിലൂടെ കീഴടക്കി പൊലീസ് വാഹനത്തിൽ കയറ്റി.

തുടർന്നു അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിനെ വിവരംഅറിയിച്ചു. ഉടനെ ചേലയൂർ പൊലീസും അസിസ്‌റ്റന്റ് കമ്മിഷണറും സ്‌ഥലത്തെത്തി. പ്രതിയെ ചോദ്യം ചെയ്തതു മല പ്പുറം സ്വാദശിയായ വിജേഷ്(38) ആണെന്നു വ്യക്‌തമായി. പിന്നീട് കൂടുതൽ നടപടിക്കായി ചേവായൂർ സ്‌റ്റേഷനിലേക്കു കൊണ്ടു പോയി.

കടക്കെണി മാറ്റാൻ മോഷണം

കോഴിക്കോട് : കടക്കെണിയിൽ കുടുങ്ങി നാടു വിട്ടു കോ ഴിക്കോട് എത്തിയതാണെന്നും സാമ്പത്തികപ്രശ്നം പരിഹരിക്കാനാണ് കവർച്ച ആസൂതണം ചെയ്ത‌തെന്നും പ്രതി.

കോട്ടയം ആർഐടി എൻജിനീയറിങ് കോളജിൽ നിന്നു ബിടെ ക്. കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം പ്രതി മലപ്പുറത്ത് ഇൻഷുറൻസ് കമ്പനിയി lലും ലാബ് അസിസ്‌റ്റന്റ് ആയി എൻഐടിയിലും പിന്നീട് സോഫ്റ്റ് വെയർ ഡവലപ്പറായും ജോലി ചെയ്തിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി