കിടങ്ങിൽ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി പേരാമ്പ്ര അഗ്നി രക്ഷാസേന
വയലിലെ കിടങ്ങിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.വയലിൽ മേയുന്നതിനിടെ പശു ഇടുങ്ങിയ തോട്ടിൽ കുടുങ്ങി പോവുകയായിരുന്നു. കൈകാലുകൾ തളർന്നുപോയ പശുവിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പരിക്കൊന്നും കൂടാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി റഫീക്കിന്റെയും നേതൃത്വത്തിൽ എത്തിയ കെ.ശ്രീകാന്ത്, ആർ.ജിനേഷ്, അഭി ലജ്‌പത് ലാൽ, പി.പി രജീഷ്, ഹോം ഗാർഡ് പി.മുരളീധരൻ എന്നിവർ അടങ്ങിയ സംഘവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

Comments
Post a Comment