കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡൻ്റ് സ്‌ഥാനത്തേക്ക് 28ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് മുന്നണികളിൽ ചർച്ച സജീവം.
അവിശ്വാസ പ്രമേയ ചർച്ചയിൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റിനെ പുറത്താക്കിയ മുസ്ലിം ലീഗ് ഇപ്പോൾ എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച് യുഡിഎഫിനൊപ്പമാണ്.
യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച്
യൂഡിഎഫ് മുന്നണി സംവിധാനത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വം 25ന് യോഗം ചേർന്ന് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
യുഡിഎഫ് ജില്ലാ നേതൃത്വത്തിൻ്റെ മുൻ തീരുമാന പ്രകാരം പ്രസിഡന്റ് സ്ഥാനാർഥി മുസ്‌ലിം ലീഗ് പ്രതിനിധി ആകാനാണ് സാധ്യത. കോൺഗ്രസിലെ തന്നെ മെംബർക്കു പ്രസിഡന്റ് സ്ഥാനം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കോൺഗ്രസിലെ 5 മെംബർമാരുടെ യോഗം 25ന് ഡിസിസി പ്രസിഡൻ്റ് വിളിച്ചതായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അറിയിച്ചു. യുഡിഎഫ് പ്രസിഡന്റ്റ് സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്താൻ കോൺഗ്രസ് മെംബർമാർക്ക് വിപ്പ് നൽകുമെന്ന് അറിയുന്നു.
പ്രസിഡന്റ് സ്‌ഥാനത്തേക്ക് എൽഡിഎഫ് സ്ഥാനാർഥിയും മത്സര രംഗത്തുണ്ടാകും. 25ന്ശേഷം എൽഡിഎഫ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് എൽഡിഎഫ് നേതാവ് അറിയിച്ചു. 13 അംഗ ഭരണസമിതിയിൽ എൽഡിഎഫിൽ 4 മെംബറും ഒരു സ്വതന്ത്രനും ഉൾപ്പെടെ 5 പേരാണുള്ളത്. കോൺഗ്രസിന് അഞ്ചും മുസ്ലിം ലീഗിന് 2 പേരും ഉൾപ്പെടെ 7 പേർ യുഡിഎഫ് പക്ഷത്ത് ഉണ്ട്. കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്‌ത മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ നിലപാടും നിർണായകമാകും

Comments
Post a Comment