കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 28ന്
കൂരാച്ചുണ്ട് : കഴിഞ്ഞ മാസം 27ന് അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയെ പുറത്താക്കിയതിനെ തുടർന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ 28ന് രാവിലെ 11ന് ഭരണസമിതി യോഗം ചേരും കൂരാച്ചുണ്ട് കൃഷിഭവൻ കൃഷി ഓഫിസർ എം.വിധു ആണ് വരണാധികാരി
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ യൂഡിഎഫ് എൽ ഡിഎഫ് മുന്നണികളിൽ ചർച്ച സജീവമായി മുസ്ലിം ലീഗ് കൊ ണ്ടുവന്ന അവിശ്വാസ പ്രമേയംഎൽഡിഎഫ് പിന്തുണയോടെ യാണ് പാസായത് ഇരു മുന്ന ണികളിലും പ്രസിഡന്റ് സ്ഥാനാർഥികൾ ഉണ്ടാകുമെന്നാണ് സൂചന.
യൂഡിഎഫ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനപ്രകാരം മുസ്ലിം ലീഗും കോൺഗ്രസും ഒറ്റക്കെട്ടായി നിന്ന് യൂഡിഎഫ് സം: വിധാനത്തിൽ തന്നെ പുതിയ പ്രസിഡന്റ് സ്‌ഥാനാർഥിക്ക് വോ ട്ട് ചെയ്യാനാണ് സാധ്യത 13 അംഗ ഭരണസമിതിയിൽ
കോൺഗ്രസ്സിലെ അഞ്ചും മുസ്‌ലിം ലീഗിലെ രണ്ടും ഉൾപ്പെടെ 7 മെംബർമാരുടെ പിന്തുണ ഉറപ്പിക്കാമെന്നാണു യുഡിഎഫ് ജില്ലാ നേതൃത്വം കരുതുന്നത്
എൽഡിഎഫിലെ 4 മെംബർ മാരും ഒരു സ്വതന്ത്രനും ഉൾപ്പെ ടെ 5 അംഗങ്ങൾ മറുഭാഗത്തുണ്ട് കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്ത മുൻ പ്രസിഡൻ്റ് പോളി കാരക്കടയുടെ നിലപാടും നിർണായകമാകും. 9 മാസത്തിനു ശേഷം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്

Comments
Post a Comment