ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ എസ്.ടി പ്രൊമോട്ടർ നിയമനം; ഇൻ്റർവ്യൂ ഫെബ്രുവരി 24
ചക്കിട്ടപ്പാറ: പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു കീഴിലുള്ള ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരേന്ദ്രദേവ്, സീതപ്പാറ, ആലംപാറ, ചെങ്കോട്ടകൊല്ലി ഉന്നതികളിലും മറ്റ് ഒറ്റപ്പെട്ട ഉന്നതികളിലും എസ്.ടി പ്രൊമോട്ടർമാരായി (ഒഴിവ് -1 ) താൽക്കാലിക നിയമനത്തിനായി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത പത്താം ക്ലാസ്സ്. പി വി റ്റി ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതി. പ്രായപരിധി 20 നും 35നും മദ്ധ്യേ. അതാത് പഞ്ചായത്ത്/ഉന്നതിയിൽ നിന്നുള്ളവർക്ക് മുൻഗണന നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ ഉൾപ്പെടെ 13500 രൂപ ഓണറേറിയം ലഭിക്കും.
യോഗ്യരായവർക്ക് ഫെബ്രുവരി 24 ന് രാവിലെ 10.30 ന് കോഴിക്കോട് ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ ഹാജരാകണം.
ഫോൺ - 0495 2376364, ടി.ഇ.ഒ പേരാമ്പ്ര: 9744233620

Comments
Post a Comment