അധ്യാപകർ, വോളിബോൾ കോച്ച് അടക്കം നിരവധി ഒഴിവുകൾ; മിനി ജോബ് ഫെയർ 19ന്




കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 19ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്സ്, സയൻസ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ അധ്യാപകർ, റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, വോളിബോൾ കോച്ച്, ഫുട്ബോൾ കോച്ച്, കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഡൊമസ്റ്റിക് വോയിസ് (മലയാളം) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.

ഡിഗ്രി, ബി.എഡ് (സോഷ്യൽ സയൻസ്, മാത്സ്, ഇംഗ്ലീഷ്, സയൻസ്, കമ്പ്യൂട്ടർ), കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്‌് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, +916282942066.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി