ഹോട്ടൽ പൊളിച്ചു മോഷണം നടത്തിയ കേസിൽ ജാമ്യത്തിലറങ്ങി മുങ്ങി; മുൻപ് കൂരാച്ചുണ്ട്, കക്കയത്ത് താമസിച്ചിരുന്ന പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ






 കൂരാച്ചുണ്ട്: മോഷണ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ. മുൻപ് കൂരാച്ചുണ്ട് കക്കയത്ത്താമസിച്ചിരുന്ന മമ്പാട് വീട്ടിൽ സക്കീറിനെ (39) ആണ് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. 2006ലാണ് കേസിനാസ്പ്‌പദമായ സംഭവം.

ബാലുശ്ശേരി കക്കോടിയിലെ അനുരൂപ് ഹോട്ടൽ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു. 2008ൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സക്കീർ നാട്ടുകാരുമായോ, വീട്ടുകാരുമായോ ബന്ധപ്പെടാത്തതിനാൽ പോലിസിന് ഇയാളെ അന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

വിവാഹം കഴിച്ച് നിലമ്പൂർ ഭാഗത്ത് ഇയാൾ മറ്റൊരു പേരിൽ താമസിച്ചു വരുന്നതിനിടെയാണ് ഇപ്പോൾ പിടിയിലായത്. സക്കീറിനിൻ്റെ പേരിൽ കോഴിക്കോട് സിറ്റിയിലും റൂറലിലും മോഷണ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി